ഖശോഗി വധം: സൗദിയിൽ വിചാരണ തുടങ്ങി
text_fieldsറിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കേസില്‍ പ്രതികളായ പതിനൊന്ന് പേരുടെ വിചാരണ റിയാദിലെ ക്രിമിന ൽകോടതിയിൽ തുടങ്ങി. കേസിെൻറ ആദ്യ ദിനമായ വ്യാഴാഴ്ച അഭിഭാഷകര്‍ക്കൊപ്പമാണ് പ്രതികളെത്തിയത്. ഒക്ടോബര്‍ രണ്ട ിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ ഖശോഗിയെ വധിച്ചത്. കേസില്‍ ആദ്യം 21 പേരെ പിടികൂടിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന 11 പേരുടെ വിചാരണക്കാണ് തുടക്കമായത്.
നിശ്ചിത സമയത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. കുറ്റപത്രം പ്രകാരം പതിനൊന്ന് പേരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായത് അഞ്ച് പേരാണ്. വാദം കേട്ടതിന് ശേഷം പ്രതികൾ കുറ്റപത്രത്തിെൻറ കോപ്പി ആവശ്യപ്പെട്ടു.
കുറ്റപത്രത്തിൽ പരാമർശിച്ച കാര്യങ്ങളിൽ മറുപടിക്ക് സാവകാശം വേണമെന്ന പ്രതികളുടെ ആവശ്യം സൗദി നീതിന്യായ നിയമത്തിലെ അനുച്േഛദം 138 അനുസരിച്ച് കോടതി അനുവദിച്ചിട്ടുണ്ട്. മറ്റ് പ്രതികളുമായുള്ള അന്വേഷണം തുടരുമെന്നും പബ്ലിക് പ്രോസിക്യുഷൻ പറഞ്ഞു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അറ്റോണി ജനറല്‍ ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ നടപടികള്‍ വരും ദിനങ്ങളിലുണ്ടാകും. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു വരെ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. സംഭവം നടന്നത് തുര്‍ക്കിയിലായതിനാല്‍ പ്രതികളെ വിട്ടു നല്‍കണമെന്ന ആവശ്യം സൗദി നേരത്തെ തള്ളിയിരുന്നു. കൊല്ലപ്പെട്ട ഖശോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
