ജലീൽ ക്യാഷ് ആൻഡ് ക്യാരി സൗദിയിലേക്ക്
text_fieldsസൗദിയിലെ റിയാദ് അത്തിക്ക മാർക്കറ്റിൽ തുറന്ന ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്റ്റോർ റിയാദ് ഡെവലപ്മെന്റ് കമ്പനി ചീഫ്
ഹോൾസെയിൽ ഓഫിസർ അബ്ദുല്ലാഹ് അൽഖർജി ഉദ്ഘാടനം ചെയ്യുന്നു. കമ്പനി മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ്,
ഡയറക്ടർ ബോർഡ് അംഗം സലാഹുദീൻ, അബ്ദുല്ല നാലപ്പാട്ട് , ശാഹുൽ ഹമീദ്, റിയാദ് ഡെവലപ്മെന്റ് കമ്പനി പ്രതിനിധി
നാസർ അൽ ജസ്സർ തുടങ്ങിയവർ സമീപം
റിയാദ്: യു.എ.ഇയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ ക്യാഷ് ആൻഡ് ക്യാരി സൗദി അറേബ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അര നൂറ്റാണ്ടായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ജലീൽ ക്യാഷ് ആൻഡ് ക്യാരി സൗദിയിലെ റിയാദ് അത്തിക്ക മാർക്കറ്റിൽ ആദ്യത്തെ സ്റ്റോർ തുറന്നു.
റിയാദ് ഡെവലപ്മെന്റ് കമ്പനി ചീഫ് ഹോൾസെയിൽ ഓഫിസർ അബ്ദുല്ലാഹ് അൽഖർജി ഉദ്ഘാടനം ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ്, ഡയറക്ടർ ബോർഡ് അംഗം സലാഹുദീൻ, അബ്ദുല്ല നാലപ്പാട്ട് , ശാഹുൽ ഹമീദ്, റിയാദ് ഡെവലപ്മെന്റ് കമ്പനി പ്രതിനിധി നാസർ അൽ ജസ്സർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

