ജിസാനിൽ 'ജല'യുടെ മതേതര ജനകീയ ഇഫ്താർ സംഗമം
text_fieldsജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാനിൽ സംഘടിപ്പിച്ച മതേതര ജനകീയ ഇഫ്താർ സംഗമം
ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാനിൽ സംഘടിപ്പിച്ച മതേതര ജനകീയ ഇഫ്താർ സംഗമം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാൻ ജനറൽ ആശുപത്രി മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ സംഗമം, ജിസാനിലെ ഏറ്റവും വലിയ ജനകീയ മതേതര ഇഫ്താർ സംഗമമായി മാറി. സ്നേഹത്തിന്റെയും ഒരുമയുടെയും മാനവികതയുടെയും സന്ദേശം പകർന്ന ഇഫ്താർ സംഗമത്തിൽ പ്രവാസി മലയാളി സമൂഹവും കുടുംബങ്ങളും മുഴുവൻ സാമൂഹിക, സാംസ്കാരിക, മത സംഘടനാ നേതാക്കളും പ്രവർത്തകരും സ്വദേശികളും വിദേശികളും ഒത്തുചേർന്നു.
ഇഫ്താർ സംഗമം ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. ജല കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി താഹ കൊല്ലേത്ത്, ട്രഷറർ ഡോ. ജോ വർഗീസ്, സെക്രട്ടറി അനീഷ് നായർ, വൈസ് പ്രസിഡൻറ് ഡോ. രമേശ് മൂച്ചിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി സ്വാഗതവും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ഹനീഫ മൂന്നിയൂർ നന്ദിയും പറഞ്ഞു. മുസ്തഫ സഅദി സമൂഹ പ്രാർഥനക്ക് നേതൃത്വം നൽകി.
രക്ഷാധികാരിമായ സതീഷ് കുമാർ നീലാംബരി, സണ്ണി ഓതറ, സ്വാഗതസംഘം ഭാരവാഹികളായ സലിം മൈസൂർ, ജബ്ബാർ പാലക്കാട്, ഹർഷാദ് അമ്പയകുന്നുമ്മേൽ, സമീർ പരപ്പനങ്ങാടി, ഷാജി ഷാജഹാൻ, ഷെൽജൻ, ഗഫൂര്‍ പൊന്നാനി, ജോര്‍ജ് തോമസ്, ശിഹാബ് കരുനാഗപ്പളളി, യാസര്‍ പരപ്പനങ്ങാടി, ബാലന് കൊടുങ്ങല്ലൂർ, മുസ്തഫ പട്ടാമ്പി, സിയാദ് പുതുപ്പറമ്പിൽ, സജീഷ് അമ്മാരമ്പത്ത്, നൗഷാദ് പുതിയതോപ്പിൽ, നിസാർ, മുസ്തഫ പൂവത്തിങ്കൽ,സലാം എളമരം, പ്രിൻസ് കല്ലുംമൂട്ടിൽ, ദാസൻ, സൂരജ്, പ്രവീണ്‍, എ. ലീമ, ഗീത ജോവര്‍ഗീസ്, പ്രീതി ജോര്‍ജ്, ശ്രീരേഖ സൂരജ്, ശിൽപ്പ പ്രവീൺ, സൂര്യ, സിഞ്ചു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

