ജല ജിസാൻ വെസ്റ്റ് യൂനിറ്റ് രക്തദാന ക്യാമ്പ്
text_fieldsസൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജല ജിസാൻ വെസ്റ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
ജിസാൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാൻ വെസ്റ്റ് യൂനിറ്റ് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിസാൻ ഏരിയയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾ ജിസാൻ ജനറൽ ആശുപത്രിയിൽ നടന്ന രക്തദാനത്തിൽ പങ്കാളികളായി. ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സലാം എളമരം അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി ട്രഷറർ ഡോ. ജോ വർഗീസ് രക്തദാനത്തെക്കുറിച്ച് സന്ദേശം നൽകി. ജല പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, രക്ഷാധികാരി വെന്നിയൂർ ദേവൻ, ജീവകാരുണ്യ വിഭാഗം ചെയർമാൻ സണ്ണി ഓതറ, സെക്രട്ടറിമാരായ സലാം കൂട്ടായി, അനീഷ് നായർ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. രമേഷ് മൂച്ചിക്കൽ തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് ജീവകാരുണ്യ വിഭാഗം കൺവീനർ അന്തുഷ ചെട്ടിപ്പടി സ്വാഗതവും വൈസ് പ്രസിഡന്റ് ബിനു ബാബു നന്ദിയും പറഞ്ഞു.
യൂനിറ്റ് സെക്രട്ടറി സിയാദ്, ട്രഷറർ വസീം മുക്കം, ജബ്ബാർ പാലക്കാട്, സലീം മൈസൂർ, ഗഫൂർ പൊന്നാനി, ആശുപത്രി നഴ്സ് ഷിനി ബിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്യാമ്പ് സംഘടിപ്പിച്ച ജല പ്രവർത്തകരെ ആശുപത്രി ബ്ലഡ് ബാങ്ക് ഡയറക്ടർ യാസിർ മജ്റബി അഭിനന്ദിച്ചു.

