‘ജല’ ജിസാൻ സബിയ യൂനിറ്റ് സമ്മേളനം
text_fieldsഅഷ്റഫ് മച്ചിങ്ങൽ (പ്രസിഡന്റ്), എ.കെ.പി. സഹൽ (സെക്രട്ടറി), അബ്ദുൽറഹ്മാൻ (ട്രഷറർ)
ജിസാൻ: ‘ജല’ ജിസാൻ സബിയ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ജല ജിസാൻ ജനറൽ സെക്രട്ടറി സതീഷ് നീലാംബരി ഉദ്ഘാടനം ചെയ്തു. സഹൽ അധ്യക്ഷത വഹിച്ചു.
യൂനിറ്റ് സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടും പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സബിയ ഏരിയ സെക്രട്ടറി നൗഷാദ് പുതിയതോപ്പിൽ, കേന്ദ്ര കമ്മറ്റി അംഗം സജീഷ് കണ്ണമംഗലം എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും ട്രഷറർ അബ്ദുൽറഹ്മാൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അഷ്റഫ് മച്ചിങ്ങൽ (പ്രസിഡന്റ്), എ.കെ.പി സഹൽ (സെക്രട്ടറി), സജീഷ് കണ്ണമംഗലം (ജീവകാരുണ്യം കൺവീനർ), പി.പി. ഷാജി, സഫ്വാൻ (വൈ. പ്രസി.), കെ. മമ്മുട്ടി, നന്ദു ശ്രീനിവാസ് (ജോ. സെക്രട്ടറി), അബ്ദുറഹ്മാൻ (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

