വർണാഭമായ അനുഭവമായി ജിസാനിൽ ‘ജല ഈദ് ഫെസ്റ്റ് -2026’
text_fields‘ജല’ ജിസാനിൽ സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2026 രക്ഷാധികാരി സണ്ണി ഓതറ ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: ‘ജല’ ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘ജല ഈദ് ഫെസ്റ്റ് -2026’ പ്രവാസികളും കുടുംബങ്ങളും ഒത്തുചേർന്ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അബുഅരീഷ് അൽഖാദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ ‘ജല’ രക്ഷാധികാരിയും ആക്ടിംഗ് ജനറൽ സെക്രട്ടറിയുമായ സണ്ണി ഓതറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സലിം മൈസൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി ഈദ് സന്ദേശം നൽകി.
കേന്ദ്ര കമ്മിറ്റി ട്രഷറർ ഡോ. ജോ വർഗീസ്, വൈസ് പ്രസിഡൻറ് ഡോ. രമേഷ് മൂച്ചിക്കൽ, സംഘാടക സമിതി ചെയർമാൻ ജബ്ബാർ പാലക്കാട്, നൗഷാദ് പുതിയതോപ്പിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജോർജ് തോമസ് സ്വാഗതവും അബുഅരീഷ് യൂനിറ്റ് സെക്രട്ടറി വത്സരാജൻ നന്ദിയും പറഞ്ഞു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പാചകമത്സരം, വടംവലി, പഞ്ചഗുസ്തി, കസേരകളി, കുട്ടികളുടെ ചിത്രരചന, ചായം കൊടുക്കൽ തുടങ്ങിയ മത്സരങ്ങൾ നടന്നു. വാശിയേറിയ വടംവലിയിൽ ‘ജല’ അബുഅരീഷ് ടീമും പ്രീതി ജോർജ്ജ് നയിച്ച ടീമും വിജയിച്ചു. രാജേഷ്, അഭിലാഷ് എന്നിവരുടെ ഗാനാലാപനവും, രാജേഷ് ആലപ്പുഴയുടെ മിമിക്രിയും ശ്രദ്ധേയമായി. സാധ്വിക സൂരജ്, എവ്ലിൻ ജോർജ്, സൈറ ജിനു, നോറ ജിനു, ഐന സജീർ എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായ ഷാഹിൻ കെവിടൻ, സോജി വർഗീസ്, പ്രീതി ജോർജ്ജ്, ഷീജ കോശി, അഞ്ജലി അപ്പുക്കുട്ടൻ, സഫീന ഷാഹിൻ, ഫാത്തിമ ഫിർദൗസ്, മോനിഷ, ഷിമിൽ, നന്ദു, സനൽ കുമാർ, ഡോ. അനീഷ്, ആേൻറാ, ഡോ. ലിൻ, സാരംഗ് സൂരജ്, ആൻറണി അനീഷ്, ബിൻസി, അലോന അനൂപ്, ഖദീജ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സമ്മാന പദ്ധതി സമ്മാനങ്ങൾ നൗഷാദ് പുതിയ തോപ്പിൽ, ഡോ. ജോ വർഗീസ്, ഡോ. രമേഷ് മൂച്ചിക്കൽ, എ. ലീമ എന്നിവർ ചേർന്ന് നൽകി. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, വൈസ് പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, ഗഫൂർ പൊന്നാനി, സാദിഖ് പരപ്പനങ്ങാടി, സജീഷ് അമ്മാരമ്പത്ത്, അബ്ദുൽ കരീം, വത്സരാജൻ, അഷ്റഫ് മണ്ണാർക്കാട്, നജൂം, വിനോദൻ, കലേഷ്, സനീഷ്, ജാബിർ, കുടുംബവേദി ജനറൽ കൺവീനർ പ്രീതി ജോർജ്ജ്, കൺവീനർമാരായ ഗീത ജോ വർഗീസ്, ആശിഫ സജീർ, ഷീജ കോശി, ആനി അനൂപ്, അഞ്ജലി അപ്പുക്കുട്ടൻ, ശ്രീരേഖ, പ്രിൻസ് കല്ലുംമൂട്ടിൽ, സൂരജ്, ബാലൻ കൊടുങ്ങല്ലൂർ, കോശി, സമീർ പരപ്പനങ്ങാടി, സാഗർ, നിഷാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

