ബൈഷിൽ ‘ജല’ സമൂഹ ഇഫ്താർ സംഗമം
text_fieldsബൈഷിൽ ജീസാൻ ആർട്സ് ലവേഴ്സ് അസോസിയേഷൻ സമൂഹ ഇഫ്താർ സംഗമം
അബഹ: ജീസാനിലെ ബൈഷിൽ ജീസാൻ ആർട്സ് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.ജനറൽ സെക്രട്ടറി സതീഷ് നീലാംബരി ഉദ്ഘാടനം ചെയ്തു. ജല യൂനിറ്റ് പ്രസിഡന്റ് കുഞ്ഞാലൻ കാച്ചടി അധ്യക്ഷതവഹിച്ചു.
ഫൈസൽ മേലാറ്റൂർ, ഡോ. ജോ വർഗീസ്, സണ്ണി ഓതറ, ഹനീഫ മൂന്നിയൂർ, നൗഷാദ് പുതിയതോപ്പിൽ, ജാഫർ താനൂർ, ജബ്ബാർ പാലക്കാട്, സലീം മൈസൂർ എന്നിവർ സംസാരിച്ചു.സുഹൈൽ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി.
ബാപ്പുട്ടി നാലകത്ത് സ്വാഗതവും മായിൻ കൊല്ലം നന്ദിയും പറഞ്ഞു. ജമാലുദ്ദീൻ തിരുവനന്തപുരം, ഖമറുദ്ദീൻ വേങ്ങര, രവി മധുരപ്പള്ളി, റാഫി, ഫിറോസ് പള്ളിക്കൽ, റഹീം വേങ്ങര, ലിയാസ് മാഹി, മൊയ്തീൻകുട്ടി വള്ളുവമ്പ്രം, സമദ് കാടപ്പടി, ഗോകുൽ വേങ്ങര, ജയൻ വളാഞ്ചേരി, ഹാരിസ് ഉള്ളണം, അഷ്റഫ് മച്ചിങ്ങൽ എന്നിവർ നേതൃത്വം നൽകി.
.

