ആവേശമായി ‘ജല’യുടെ ക്രിസ്മസ്, പുതുവത്സരാഘോഷം
text_fieldsജിസാനിൽ 'ജല' സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ജോ വർഗീസ്, ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി സംസാരിക്കുന്നു
ഡോ. അനീസ് ജോസഫ്, ആന്റോ, പ്രീതി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരോൾ ഗാനങ്ങൾ ആലപിച്ചു
ജീസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷം ജിസാനിലെ പ്രവാസി മലയാളികൾക്ക് ആവേശകരമായ ജനകീയ ഉത്സവമായി മാറി.
ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജല ട്രഷററും ജിസാൻ സർവകലാശാല പ്രഫസറുമായ ഡോ. ജോ വർഗീസ് ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. അന്തരിച്ച ചലച്ചിത്ര താരം ശ്രീനിവാസെൻറ സ്മരണാർഥം രക്ഷാധികാരി കെ. മനോജ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സലാം കൂട്ടായി, താഹ കൊല്ലേത്ത്, ഹനീഫ മൂന്നിയൂർ, ഹർഷാദ് അമ്പായക്കുന്നുമ്മേൽ എന്നിവർ ആശംസ നേർന്നു. ജലയുടെ 2026ലേക്കുള്ള അംഗത്വ കാമ്പയിൻ ഉദ്ഘാടനവും പുതിയ കലണ്ടറിെൻറ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. രമേശ് മൂച്ചിക്കൽ സ്വാഗതവും സെക്രട്ടറി അനീഷ് നായർ നന്ദിയും പറഞ്ഞു.
ക്രിസ്മസ് ട്രീ, കേക്ക് മുറിക്കൽ, സാന്താക്ലോസ്, കരോൾ ഗാനങ്ങൾ എന്നിവയോടെ ആരംഭിച്ച കലാവിരുന്നിൽ പ്രവാസി മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഡോ. അനീസ് ജോസഫ്, ആന്റോ, പ്രീതി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരോൾ ഗാനങ്ങൾ ആലപിച്ചു. മുസ്തഫ പൂവത്തിങ്കൽ സാന്താക്ലോസായി വേഷമിട്ടു. തുടർന്ന് നടന്ന സംഗീത നിശയിൽ അബ്ബാസ് പട്ടാമ്പി, സലിം മൈസൂർ, രശ്മി സത്യൻ തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഒപ്പന, കോൽക്കളി എന്നിവ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
ഫ്ലവേഴ്സ് ടി.വി കോമഡി ഉത്സവ് ഫെയിം ഫൈസൽ പെരുമ്പാവൂരും ഗോകുൽ കോഴിക്കോടും അവതരിപ്പിച്ച മിമിക്സ് മസാല കാണികൾക്ക് നർമവിരുന്നായി.ഹർഷാദ് അമ്പയക്കുന്നുമ്മേൽ അവതാരകനായിരുന്നു. വിവിധ മത്സര വിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജിസാനിലെ വിവിധ സംഘടനാ ഭാരവാഹികളും പ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിലെ ഇന്ത്യൻ സമൂഹവും ആഘോഷപരിപാടികളിൽ പങ്കുചേർന്നു.
സലിം മൈസൂർ, ജബ്ബാർ പാലക്കാട്, ജോർജ് തോമസ്, എ.കെ.പി സഹൽ, സാദിഖ് പരപ്പനങ്ങാടി, ബാലൻ കൊടുങ്ങല്ലൂർ, ഹക്കീം, ജമാൽ കടലുണ്ടി, നൗഷാദ് പുതിയതോപ്പിൽ, അഷ്റഫ് പാണ്ടിക്കാട്, ഷാജി ഷാജഹാൻ, ഷൽജൻ, ഷിഹാബ് കരുനാഗപ്പള്ളി, യാസര്‍ പരപ്പനങ്ങാടി, സമീര്‍ പരപ്പനങ്ങാടി, കണ്ണന്, മനോജ്, കോശി വര്‍ഗീസ്, അഭിലാഷ്, ഹരിദാസ്, മോഹൻദാസ്, ജോജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

