ജയ് മോൻ കലൂരിന് മാസ് മദീന യൂനിറ്റ് യാത്രയയപ്പ് നൽകി
text_fieldsപ്രവാസത്തിന് വിരാമമിട്ടുകൊണ്ട് മടങ്ങുന്ന ജയ്മോൻ കലൂരിന്
മാസ് മദീന യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്
നൽകിയപ്പോൾ
തബൂക്ക്: 29 വർഷത്തെ പ്രവാസത്തിന് വിരാമമിട്ടുകൊണ്ട് മടങ്ങുന്ന മാസ് തബൂക്ക് മദീനാ യൂനിറ്റംഗവും തബൂക്കിലെ ജീവകാരുണ്യ കലാ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന ജയ് മോൻ കലൂരിന് മാസ് മദീന യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നൽകി.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തബൂക്കിലെ പ്രവാസലോകത്തെ ശ്രദ്ദേയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി പേർക്ക് തൊഴിൽ തേടുവാനും നിയമപ്രശ്നങ്ങളിലും കേസുകളിലും കുടുങ്ങിക്കിടന്ന നിരവധിയാളുകൾക്ക് സാന്ത്വനമേകാനും കഴിഞ്ഞിട്ടുണ്ട്.
തബൂക്കിലെ മലയാളി കൂട്ടായ്മകൾ നടത്തുന്ന വിവിധ ഇവന്റുകളിൽ ഗായക വേഷത്തിലും തിളങ്ങിയിരുന്നു. എറണാകുളം കലൂർ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 29 വർഷമായി തബൂക്ക് സിവിൽ ഏവിയേഷൻ എയർപോർട്ടിൽ ജീവനക്കാരനായിരുന്നു. ഭാര്യ ജോളി തബൂക്ക് മിലിട്ടറി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. വിദ്യാർഥികളായ ജീവൻ, ജെലിൻ എന്നിവരാണ് മക്കൾ.ബിനു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഫൈസൽ നിലമേൽ, റഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ, ജോസ് സ്കറിയ, അബ്ദുൽ ഹഖ്, ജെറീഷ് ജോൺ, ബിനുമോൻ ബേബി, സെൻസൺ കുര്യാക്കോസ്, ജിജോ മാത്യു, അനീഷ് മാത്യു ഐസക്, പീറ്റർ, ബൈജു, അനിൽ ബാബു, ജാബിർ, സതീഷ് തച്ചനാട്ടിൽ എന്നിവർ സംസാരിച്ചു.
മാസ്സിന്റെ ഉപഹാരം ഭാരവാഹികൾ ജയ് മോൻ കലൂരിന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

