യാംബു: രണ്ടര പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശി ജഹാംഗീർ ഷാക്ക് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 1994ൽ പ്രവാസം ആരംഭിച്ച ജഹാംഗീർ ദമ്മാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒന്നര വർഷം മുമ്പാണ് അദ്ദേഹം യാംബുവിലെത്തിയത്. നവോദയ ടൊയോട്ട യൂനിറ്റ് ജീവകാരുണ്യവിഭാഗം കൺവീനർ കൂടിയായിരുന്ന ജഹാംഗീർ കുറഞ്ഞ കാലംകൊണ്ട് തന്നെ യാംബുവിലെ സംഘടന ചർച്ചകളിലും സംവാദങ്ങളിലും നവോദയയുടെ മുഖമായി മാറിയിരുന്നു. നവോദയ യാംബു ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി അജോ ജോർജ് യാത്രയയപ്പിൽ അധ്യക്ഷത വഹിച്ചു. ജഹാംഗീറിനുള്ള ഉപഹാരം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ഗോപി മന്ത്രവാദി നൽകി. സിബിൽ ബേബി, അനീഷ് സുധാകരൻ, ശ്രീകാന്ത്, ഷാഹുൽ ഹമീദ്, ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2020 2:56 AM GMT Updated On
date_range 2020-11-24T08:26:25+05:30ജഹാംഗീറിന് നവോദയ യാത്രയയപ്പ് നൽകി
text_fieldscamera_alt
പ്രവാസം മതിയാക്കി മടങ്ങുന്ന ജഹാംഗീർ ഷാക്കുള്ള നവോദയയുടെ ഉപഹാരം ഗോപി മന്ത്രവാദി നൽകുന്നു
Next Story