Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ക്രാ​ന്ദ മ​ര​ങ്ങ​ൾ...

ജ​ക്രാ​ന്ദ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തിക്ക്​ തുടക്കം

text_fields
bookmark_border
ജ​ക്രാ​ന്ദ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തിക്ക്​ തുടക്കം
cancel
camera_alt

അ​ബ​ഹ അ​ൽ​വ​ത്വ​ൻ പാ​ർ​ക്കി​ൽ മു​നി​സി​പ്പ​ൽ ഗ്രാ​മ, ഭ​വ​ന​കാ​ര്യ ഉ​പ​മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​
അ​ൽ​ബ​ദീ​ർ

ജ​ക്രാ​ന്ദ പൂ​മ​രം ​ന​ടു​ന്നു

അ​ബ​ഹ: അ​ബ​​ഹ​യി​ലെ അ​ൽ​വ​ത്വ​ൻ പാ​ർ​ക്കി​ൽ ജ​ക്രാ​ന്ദ പൂ​മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം മു​നി​സി​പ്പ​ൽ ഗ്രാ​മ, ഭ​വ​ന​കാ​ര്യ ഉ​പ​മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​ബ​ദീ​ർ നി​ർ​വ​ഹി​ച്ചു. വ​യ​ല​റ്റ്​ പു​ഷ്​​പ​ങ്ങ​ളോ​ടു​ കൂ​ടി​യ പൂ​മ​ര​യി​ന​മാ​ണ്​ ജ​ക്രാ​ന്ദ. മേ​യ​ർ ഡോ. ​വ​ലീ​ദ്​ അ​ൽ​ഹ​മീ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പു​രു​ഷ, വ​നി​ത സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​െ​ങ്ക​ടു​ത്തു. സ​സ്യ​സം​ര​ക്ഷ​ണ​വും പ​രി​സ​ര ശു​ചി​ത്വ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​​ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ജ​ക്രാ​ന്ദ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.

പാ​രി​സ്ഥി​തി​ക ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി പ്ര​ശം​സി​ച്ചു. വി​ഷ​ൻ 2030ന്​ ​അ​നു​സൃ​ത​മാ​യി വ്യ​തി​രി​ക്ത​മാ​യ സ​സ്യ പ​രി​സ്ഥി​തി സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക്​ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ക്രാ​ന്ദ വൃ​ക്ഷ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം അ​ബ​​ഹ മേ​ഖ​ല​യെ വേ​റി​ട്ട പ്ര​ദേ​ശ​മാ​ക്കി​യ​താ​യും അ​സീ​ർ ടൂ​റി​സ​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി അ​ത്​ മാ​റി​യെ​ന്നും മേ​ഖ​ല മേ​യ​ർ ഡോ. ​വ​ലീ​ദ്​ അ​ൽ​ഹു​മൈ​ദി പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 മ​ര​ങ്ങ​ളാ​ണ്​ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. മൊ​ത്തം മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​തി​നാ​യി​രം ജ​​ക്രാ​ന്ദ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jagrandra tree planting project started
Next Story