പ്രവാസം മതിയാക്കി മടങ്ങുന്ന ജാഫർ സാദിഖിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജാഫർ സാദിഖിനെ കരുവാരക്കുണ്ട്
പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ ആദരിച്ചപ്പോൾ
ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജാഫർ സാദിഖിന് കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) യാത്രയയപ്പ് നൽകി. കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്ററിെൻറ സ്ഥാപക നേതാക്കളിൽ ഒരാളും തരിശ് ജിദ്ദ പ്രവാസി അസോസിയേഷെൻറ അമരക്കാരനുമായ അദ്ദേഹം, ജിദ്ദയിലെ സാമൂഹിക-സന്നദ്ധ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് യോഗം ഇസ്മാഈൽ കല്ലായി ഉദ്ഘാടനം ചെയ്തു. ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് സി.ടി. ഹാഫിദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.പി.ജെ.സി പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ, കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവാസ ലോകത്തും നാട്ടിലും ജാഫർ സാദിഖ് നടത്തിയ മികച്ച സേവനങ്ങൾ മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവുമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എൻ. മുഹമ്മദലി, മുഹമ്മദ് എന്ന കുഞ്ഞാപ്പു, വി.പി. ഷമീർ, ഷംസു പുൽവെട്ട, അഷറഫ് കൂട്ടത്തി, സി.ടി. സജീർ, റഹ്മത്തുല്ല തെക്കൻ, ജുവൈദ് കുട്ടത്തി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫാർ മാട്ടുമ്മൽ സ്വാഗതവും പി.എസ്. ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

