അസീർ പ്രദേശങ്ങളിൽ ജക്രാന്ത മരങ്ങൾ വ്യാപകമാക്കുന്നു; നഗരസഭ അധികൃതർ പദ്ധതി തുടങ്ങി
text_fieldsഅസീറിലെ പാർക്കുകളിൽ ജക്രാന്ത മരങ്ങൾ നടുന്ന സന്നദ്ധപ്രവർത്തകർ
അബഹ: അസീർ പ്രദേശങ്ങളിൽ ജക്രാന്ത മരങ്ങൾ വ്യപകമാക്കാൻ നഗരസഭ അധികൃതർ നടപടി തുടങ്ങി. അബഹയിലെ ചില പ്രദേശങ്ങളിലെ തെരുവുകളിൽ പൂത്തു വിളഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങളുടെ ചാരുതയും വർണാഭമായ കാഴ്ചയും ഇതിനകം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നീല വാക എന്ന പേരിലും അറിയപ്പെടുന്ന ജക്രാന്ത മരങ്ങൾ തെക്കേ അമേരിക്കയിൽനിന്നും കടൽ കടന്നെത്തിയതാണെന്ന് വിലയിരുത്തുന്നു. അസീർ മേഖലയിലാണ് സൗദിയിൽ ഏറ്റവും കൂടുതൽ ഈ മരങ്ങളുള്ളതെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. 15,000ത്തിലധികം ജക്രാന്ത മരങ്ങൾ അസീർ മേഖലയിൽ തന്നെ ഇതിനകമുണ്ട്. അസീർ നഗരസഭ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഈ മരങ്ങൾ കൂടുതൽ വ്യപകമാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 66 സ്ത്രീ പുരുഷ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ അബഹയിലെ അഞ്ച് സ്ഥലങ്ങളിൽ ഈ മരത്തിന്റെ നടീൽ പദ്ധതിയുടെ തുടക്കംക്കുറിച്ചു. ജക്രാന്ത മരങ്ങളുടെ സൗന്ദര്യവും സുഗന്ധവുംകൊണ്ട് ഒരു സൗന്ദര്യാത്മക മാനം നൽകാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

