തിരിച്ചുപോക്ക് ഇനി സുഗമം;‘ഇയാബ്’ പദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര നടപടികൾ എളുപ്പമാക്കുന്നതിന് സിവിൽ ഏവിയ േഷൻ അതോറിറ്റി ആരംഭിച്ച ‘ഇയാബ്’ പദ്ധതി യാഥാർഥ്യമായി. പദ്ധതിക്ക് കീഴിൽ ആദ്യ സംഘ ം യാത്രതിരിച്ചു. ഗതാഗത മന്ത്രി ഡോ. നബീൽ ബിൻ മുഹമ്മദ് അൽ ആമുദി, സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ ഹാദി അൽമൻസൂരി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ സംഘം യാത്രയായത്. യാത്രക്കാരെ സ്വീകരിക്കാൻ ഒരുക്കിയ ഹാളും സൗകര്യങ്ങളും ഗതാഗത മന്ത്രി സന്ദർശിച്ചു.
പദ്ധതിസംബന്ധിച്ച് മന്ത്രിക്ക് ബന്ധപ്പെട്ടവർ വിശദീകരിച്ചു. പരീക്ഷണാർഥമാണ് വിമാനത്താവളത്തിലെത്തും മുമ്പ് മടക്കയാത്ര നടപടികൾ താമസ സ്ഥലങ്ങളിൽ വെച്ച് പൂർത്തിയാക്കുന്ന ‘ഇയാബ്’ പദ്ധതിക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി തുടക്കംകുറിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 30,000 തീർഥാടകരെയാണ് ഇത്തവണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പ്രത്യേക ഇ- ട്രാക്ക് ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം, ഹജ്ജ്- ഉംറ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി, പാസ്പോർട്ട്, ദേശീയ ഇൻഫർമേഷൻ സെൻറർ, സൗദി കസ്റ്റംസ് എന്നിവയുടെ പങ്കാളിത്തത്തോടെ ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതി വരുംവർഷങ്ങളിൽ കൂടുതൽ വിപുലമാക്കാനാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
