കേളി കലാസാംസ്കാരിക വേദിക്ക് ഇനി സമ്മേളന കാലം
text_fieldsകേളി യൂനിറ്റ് തല സമ്മേളനങ്ങളുടെ തുടക്കം റിയാദ് ന്യൂ സനാഇയ ഏരിയ പവർഹൗസ് യൂനിറ്റിൽ രാജേഷ് ഓണാകുന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. സെപ്തംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാർച്ച് മുതൽ മെയ് വരെ നീണ്ടുനിൽക്കുന്ന യൂനിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും. 11ാം കേന്ദ്ര സമ്മേളനം മുതൽ കമ്മിറ്റിയുടെ കാലയളവ് മൂന്നു വർഷമായി വർധിപ്പിച്ചിരുന്നു.
യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് ന്യൂ സനയ്യ ഏരിയ പവർഹൗസ് യൂനിറ്റ് സമ്മേളനം നടന്നു. സീതാറാം യെച്ചൂരി നഗറിൽ നടന്ന സമ്മേളനം ന്യൂ സനാഇയ്യ ലാസുറൂദി യൂനിറ്റ് കമ്മിറ്റി അംഗം രാജേഷ് ഓണകുന്ന് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് മധു ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുവി പയസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജശേഖരൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോർട്ടും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. പുതിയ യൂനിറ്റ് സെക്രട്ടറിയായി സുവി പയസ്സിനെയും പ്രസിഡന്റായി പി. നിസാറിനെയും ട്രഷററായി മധു ഗോപിയെയും തെരഞ്ഞെടുത്തു. സമ്മേളനം രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി തോമസ് ജോയ്, ഏരിയ സെക്രട്ടറി ഷിബു തോമസ് എന്നിവർ സംസാരിച്ചു.
അൽഖർജ് ഏരിയ ഹുത്ത യൂനിറ്റ് സമ്മേളനം ജനാർദ്ദനൻ നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡന്റെ സജീന്ദ്ര ബാബു അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡന്റ് ഷബി അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഉമ്മർ മുക്താർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാമകൃഷ്ണൻ വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു. കെ.എ.എസ്. മണികണ്ഠൻ, നിയാസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സെക്രട്ടറിയായി കെ.എസ്. മണികണ്ഠൻ, പ്രസിഡന്റായി മുക്താർ, ട്രഷററായി ശ്യാം കുമാർ രാഘവൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
പ്രദീപ് കൊട്ടാരത്തിൽ, റാഷിദലി, നാസർ പൊന്നാനി, അബ്ദുൽ കലാം, ജയൻ പെരുനാട്, ബഷീർ, സമദ്, രമേശ് എന്നിവർ സംസാരിച്ചു.
മുസാഹ്മിയ ഏരിയക്ക് കീഴിലെ അൽ ഖുവയ്യ യൂനിറ്റ് സമ്മേളനം പുഷ്പൻ നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി അംഗം ജെറി തോമസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി അനീസ് അബൂബക്കർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രതിൻ ലാൽ വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ ധനുവച്ചപുരം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയന്റ് സെക്രട്ടറി സുനിൽ കുമാർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രതിൻ ലാൽ, റഷീദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സെക്രട്ടറിയായി അനീസ് അബൂബക്കറിനെയും പ്രസിഡന്റായി നൗഷാദിനെയും ട്രഷററായി രതിൻ ലാലിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, മുഹമ്മദാലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

