Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാനിലെ അവസാന പത്തിൽ ഇരു ഹറമുകളിലും ഇഅതികാഫ് അനുവദിക്കും

text_fields
bookmark_border
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇഅതികാഫ് പെർമിറ്റുകൾ ഉടൻ ലഭ്യമാക്കും; കോവിഡുമായി ബന്ധപ്പെട്ട നിരവധി നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിലാണ് അനുമതി
റമദാനിലെ അവസാന പത്തിൽ ഇരു ഹറമുകളിലും ഇഅതികാഫ് അനുവദിക്കും
cancel

ജിദ്ദ: ഈ വർഷത്തെ റമദാനിൽ മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിൽ ഇഅതികാഫ് അനുവദിക്കുമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അൽ സുദൈസ് അറിയിച്ചു. പ്രത്യേക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് റമദാനിലെ അവസാന പത്തിലായിരിക്കും ഇഅതികാഫിന് അനുമതി നൽകുക.

ഇതിനായി ഹറം കാര്യവിഭാഗം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പെർമിറ്റുകൾ എടുക്കേണ്ടതുണ്ട്. പള്ളികളിലെ സാമൂഹിക അകലം പാലിക്കൽ, ഇരു ഹറമുകളിലും നമസ്‌കാരത്തിനായി മുൻ‌കൂർ അനുമതി തേടൽ, ഹറമുകളിൽ പ്രവേശിക്കുന്നതിന് ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം തുടങ്ങിയ കോവിഡുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിരവധി നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇഅതികാഫിന് അനുമതി നൽകിയത്. രണ്ട് വർഷത്തിന് ശേഷമാണ് റമദാനിലെ ഇഅതികാഫ് ഹറമുകളിൽ പുനരാരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Itikaf will be allowed in both harams during the last ten days of Ramadan
Next Story