ഇഅ്തിദാലും-ടെലിഗ്രാമും’ സഹകരണം; 28.5 ദശലക്ഷം തീവ്രവാദ ഉള്ളടക്കങ്ങൾ കൂടി നീക്കി
text_fieldsറിയാദ്: 2025ലെ മൂന്നാം പാദത്തിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദത്തെ നേരിടുന്നതിനുള്ള ആഗോള കേന്ദ്രം (ഇഅ്തിദാൽ) ഉം ടെലിഗ്രാമും ചേർന്ന് 28.5 ദശലക്ഷം തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കംചെയ്യുകയും തീവ്രവാദ പ്രചാരണത്തിനായി ഉപയോഗിച്ച 1,150 ചാനലുകൾ അടച്ചുപൂട്ടുകയും ചെയ്തു.
വിവിധ തീവ്രവാദ, ഭീകര സംഘടനകളും ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്ന ഡിജിറ്റൽ ഉള്ളടക്കത്തെ ചെറുക്കുന്നതിന് കേന്ദ്രവും പ്ലാറ്റ്ഫോമും തമ്മിലുള്ള സംയുക്ത പ്രവർത്തനത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ ഡിജിറ്റൽ ശ്രമങ്ങൾ വരുന്നത്. 2022 ഫെബ്രുവരിയിലാണ് ‘ഇഅ്തിദാലും’ ടെലിഗ്രാമും തമ്മിൽ സംയുക്ത സഹകരണം ആരംഭിച്ചത്.ശേഷം 2025 സെപ്റ്റംബർ അവസാനം വരെ നീക്കംചെയ്ത തീവ്രവാദ ഉള്ളടക്കങ്ങളുടെ ആകെ എണ്ണം 236 ദശലക്ഷത്തിലധികമായി. കൂടാതെ 18,600 തീവ്രവാദ ചാനലുകൾ അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

