പൊതുജനങ്ങൾക്ക് വാതിൽ തുറന്ന് ഇത്റ
text_fieldsദമ്മാം: സന്ദർശകർക്ക് മുമ്പിൽ വിസ്മയ ഭരിതമായ അറിവുകൾ സമ്മാനിക്കുന്ന കിഴക്കൻ സൗദിയിലെ ദഹ്റാനിൽ കിങ് അബ്ദുല്‍ അസീസ് സെൻറര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ സെൻറർ (ഇത്റ) കൂടുതൽ ജനകീയമാവുന്നു. ഇൗദാഘോഷത്തിെൻറ ഭാഗമായി ഇതാദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ വാതിൽ തുറന്നിടുകയായിരുന്നു അധികൃതർ.
അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും ദിനം പ്രതി 6000 ഒാളം വിവിധ ദേശക്കാരാണ് സന്ദർശനത്തിനെത്തുന്നതെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ കാർമികത്വത്തിൽ നിർമാണം പൂർത്തിയായ ഗംഭീര നിർമിതി ലോക വിസ്മയമായി മാറുകയാണ്. സൗദി സര്‍ക്കാരിെൻറ സമീപ കാലത്തെ ഏറ്റവും വലിയ നിര്‍മാണ പദ്ധതികളിലൊന്നായ ലോക സാംസ്കാരിക കേന്ദ്ര പദ്ധതിക്ക് തറക്കല്ലിട്ടത് 2008 ല്‍ അബ്ദുല്ല രാജാവായിരുന്നു. ഐശ്വര്യം, സമൃദ്ധി എന്നൊക്കെ അർഥം വരുന്ന ‘ഇഥ്റാഅ്’ എന്ന അറബി പദത്തിലാണ് ഈ വിസ്മയ മന്ദിരം അറിയപ്പെടുന്നത്.
സൗദിയുടെ സുവര്‍ണ കാലഘട്ടത്തിന് നാന്ദികുറിച്ച് ആദ്യമായി എണ്ണ കണ്ടെത്തിയ പ്രദേശത്താണ് ശിലാരൂപത്തില്‍ അത്ഭുത മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. നാലു കല്ലുകള്‍ കൂട്ടിയിട്ട നിലയിലാണ് കെട്ടിടത്തിെൻറ രൂപം. എണ്ണയുടെ കണ്ടെത്തലിന് മുമ്പും ശേഷവുമുള്ള സൗദിയുടെ വിസ്മയിപ്പിക്കുന്ന ചരിത്രവും വര്‍ത്തമാനവും ഭാവിയും വരച്ചുകാണിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളാണ് മുഖ്യ അകക്കാഴ്ചകൾ. ചിൽഡ്രൻസ് മ്യൂസിയം, െഎഡിയ ലാബ്, ചരിത്ര മ്യൂസിയം, ആർക്കൈവ്സ് ഹാൾ, സിനിമാ ശാലകൾ, ഉൗർജ ചരിത്രം വിശദീകരിക്കുന്ന പ്രദർശനം, ലോകോത്തര ലൈബ്രറി, കോഫി ഷോപ്പുകൾ, അത്യാധുനിക നാടകശാല എന്നിങ്ങനെ വൈവിധ്യമാർന്ന സംവിധാനങ്ങൾ ഉൾകൊള്ളുന്ന വിധമാണ് അകത്തെ സജ്ജീകരണങ്ങൾ. അത്യാധുനിക ശബ്ദ നിയന്ത്രണ സംവിധാനമുള്ള നാടകശാലയിൽ ഓപറ, സിംഫണി, സംഗീത കച്ചേരി, സാംസ്കാരിക സംഗമം തുടങ്ങി വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളാണ് ഇൗദാഘോഷത്തിെൻറ ഭാഗമായി അരങ്ങേറിയത്.
അരാംകോ 2007 ല്‍ ആഗോളതലത്തില്‍ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഡിസൈനിലാണ് കെട്ടിടത്തിെൻറ നിർമാണം. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ആർകിടെക്ചറൽ സ്ഥാപനങ്ങൾ മാറ്റുരച്ച മത്സരത്തിലാണ് സ്നോഹെറ്റയുടെ ഡിസൈൻ തെരഞ്ഞെടുത്തത്. രണ്ടു ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള നാലു നിലകളില്‍ വ്യാപിച്ചുകിടക്കുന്ന കൂറ്റന്‍ ലൈബ്രറി സൗദിയിലെ ഏറ്റവും വലിയ പുസ്‌തകശാലകളിൽ ഒന്നാണ്. അറബി, ഇംഗ്ലീഷ് പുസ്‌തകങ്ങളുള്ള ലൈബ്രറിയിൽ രണ്ട് മില്യനോളം ഇ-ബുക്‌സും ലഭ്യമാണ്. വിവിധ വിഷയങ്ങളിലുള്ള മികച്ച പുസ്തകങ്ങളാണ് ഇവയിലുള്ളത്.
1930 കളിൽ എണ്ണയുടെ കണ്ടെത്തലിലേക്ക് നയിച്ച ശ്രമകരമായ ദൗത്യത്തിെൻറ ചരിത്രം പറയുന്ന അമൂല്യ ശേഖരമാണ് ആർകൈവ്‌സ് വിഭാഗത്തിലുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ബദവീ ജീവിതം നയിച്ചിരുന്ന അറേബ്യൻ മണലാരണ്യങ്ങളിൽ എണ്ണയുടെ സാന്നിധ്യം തേടിയുള്ള നാൾവഴികളുടെ സചിത്ര പ്രദർശനം ആകർഷണീയമാണ്.
ശാസ്‌ത്ര കുതുകികളെ തൃപ്‌തിപ്പെടുത്തുന്ന തരത്തിലാണ് എനർജി എക്സിബിറ്റിെൻറ സംവിധാനം. ശാസ്‌ത്രം, സാങ്കേതിക വിദ്യ, ഊർജം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള വൈജ്ഞാനിക പ്രദർശനവും ഡെമോ ക്ലാസുകളും ഉൾക്കൊള്ളിച്ചതാണ് ഈ വിഭാഗം. നവീന ആശയങ്ങളും പദ്ധതികളും പങ്കുവെക്കാനുളള വേദിയായാണ് ഐഡിയ ലാബ് ഒരുക്കിയിരിക്കുന്നത്. ക്രിയാത്മക ചിന്തകൾക്ക് ഇടം ഒരുക്കുന്ന വേദിയിൽ ഒട്ടേറെ സെഷനുകളും സെമിനാറുകളും അരങ്ങേറുന്നുണ്ട്. വർഷത്തിൽ 300 ലേറെ ശിൽപശാലകൾ സംഘടിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം.
ഓൺലൈൻ വഴി മുന്‍കൂട്ടി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. http://www.kingabdulazizcenter.com/ എന്ന വെബ്‌സൈറ്റിൽ പ്രവേശന ടിക്കറ്റ് ലഭ്യമാണ്. പുത്തനറിവുകൾ നുകർന്ന് തിരിച്ചു പോവുന്ന സന്ദർശകരുടെ എണ്ണം ദിനേനെ വർധിക്കുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
