അൽഉലയിലെ ചരിത്രസ്ഥലങ്ങൾ ഇറ്റാലിയൻ പ്രധാനമന്ത്രി സന്ദർശിച്ചു
text_fieldsഅൽഉലയിലെ ചരിത്രസ്ഥലങ്ങളിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സന്ദർശനം നടത്തുന്നു
റിയാദ്: അൽഉലയിലെ ഹിജ്ർ പ്രദേശവും മറ്റ് ചരിത്ര, പുരാവസ്തു സ്മാരകങ്ങളും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സന്ദർശിച്ചു. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, അൽഉല റോയൽ കമീഷൻ ആക്ടിങ് സി.ഇ.ഒ. അബീർ അൽഅഖ്ൽ എന്നിവർ ഇറ്റാലിയൻ പ്രധാനമന്ത്രിയെ അനുഗമിച്ചു.
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ആദ്യത്തെ സൗദി പൈതൃക കേന്ദ്രമാണ് അൽഹിജ്ർ. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ഇവിടുത്തെ പുരാവസ്തു പ്രദേശം. ഇതെല്ലാം ജോർജിയ മെലോണി നടന്ന് കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

