സൗദിയിലെ തീരദേശ വിനോദസഞ്ചാര വികസനത്തിന് ഇറ്റാലിയൻ സഹകരണം
text_fieldsസൗദിയിലെ തീരദേശ വിനോദസഞ്ചാര വികസനത്തിനുള്ള ഇറ്റാലിയൻ സഹകരണ കരാറിൽ
ഒപ്പിട്ടപ്പോൾ
റിയാദ്: സമുദ്രമേഖലയിൽ ഇറ്റാലിയൻ കമ്പനിയായ ഫിൻകാൻറിയേരിയുമായി സൗദി റെഡ് സീ അതോറിറ്റി കരാർ ഒപ്പുവെച്ചു. സൗദിയുടെ തീരദേശ വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംയുക്ത സഹകരണം, അതുവഴി അവയുടെ വികസനത്തിനും സുസ്ഥിരതക്കും സംഭാവന നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണിത്. സൗദി റെഡ് സീ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അൽ നാസറും ഫിൻകാൻറിയേരി സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പിയർ റോബർട്ടോ ഫോൾജിറോയും ആണ് കരാർ ഒപ്പുവെച്ചത്.
അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ വിപുലീകരണമാണിത്. സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കുക, ടൂറിസ്റ്റ് മറീനകൾക്കായി നിയന്ത്രണങ്ങളും നിയമങ്ങളും മാനദണ്ഡങ്ങളും രൂപവത്കരിക്കുക, തീരദേശ ടൂറിസം പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിന് ഈ മേഖലയിലെ അന്താരാഷ്ട്ര രീതികൾ പ്രാവർത്തികമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. തീരദേശ ടൂറിസം വികസിപ്പിക്കുന്നതിലും സമുദ്ര പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും സമുദ്ര സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കുന്നതിലും സഹകരിക്കുകയെന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
ടൂറിസ്റ്റ് മറീനകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നൂതന സമുദ്ര സംവിധാനങ്ങളിലും സാങ്കേതികവിദ്യകളിലും ഗവേഷണത്തിനും നവീകരണത്തിനും വേണ്ടി സഹകരിക്കുകയും കരാറിന്റെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

