Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽനിന്ന്​ ദോഹയിൽ...

റിയാദിൽനിന്ന്​ ദോഹയിൽ ട്രെയിനിൽ രണ്ട്​ മണിക്കൂർ കൊണ്ടെത്താം

text_fields
bookmark_border
റിയാദിൽനിന്ന്​ ദോഹയിൽ ട്രെയിനിൽ രണ്ട്​ മണിക്കൂർ കൊണ്ടെത്താം
cancel
Listen to this Article

റിയാദ്​: സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ സ്ഥാപിക്കാൻ കരാറായത്​​ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഇലക്​ട്രിക്​ ട്രെയിനുകൾ ഓടുന്ന തീവണ്ടി പാത​. 785 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടി പാത ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളായ ഖത്തർ, റിയാദ്​ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

റിയാദിലെ നിർദ്ദിഷ്​ട കിങ്​ സൽമാൻ ഇൻറർനാഷനൽ എയർപ്പോർട്ടിനേയും ദോഹയിലെ ഹമദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിനെയും കൂടി ബന്ധിപ്പിക്കുന്ന റെയിൽവേയിൽ റിയാദും ദോഹയും കൂടാതെ ദമ്മാം, ഹുഫൂഫ്​ എന്നീ മേജർ സ്​റ്റേഷനുകൾ കൂടിയുണ്ടാവും. റിയാദിൽനിന്ന്​ രണ്ട്​ മണിക്കൂർ കൊണ്ട്​ ദോഹയിൽ എത്താൻ കഴിയുംവിധം അതിവേഗ ട്രെയിനുകളാണ്​ ഓടുക.

വർഷത്തിൽ ഒരു കോടി യാത്രക്കാരെയാണ്​ പ്രതീക്ഷിക്കുന്നത്​. ഈ റെയിൽവേ പദ്ധതി 30,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും. പദ്ധതി യാഥാർഥ്യമായി കഴിഞ്ഞാൽ രണ്ട്​ രാജ്യങ്ങളുടെയും ജി.ഡി.പിയിലേക്ക്​ വർഷത്തിൽ 115,00 കോടി റിയാൽ സംഭാവന ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traindohaRiyadhgulf
News Summary - It takes two hours to get from Riyadh to Doha by train.
Next Story