കോൺഗ്രസാണെന്ന് പറയാൻ ആർജവം വേണം -ഡോ. സോയാ ജോസഫ്
text_fieldsഒ.ഐ.സി.സി വനിത വേദി ഈസ്റ്റൻ പ്രോവിൻസ് കമ്മിറ്റിയുടെ ഓണാഘോഷം 'ഓണച്ചന്തം 2025' പരിപാടിയിൽ ഡോ. സോയാ ജോസഫ് സംസാരിക്കുന്നു
ദമ്മാം: കോൺഗ്രസുകാരായ ഓരോരുത്തർക്കും അഭിമാനത്തോടെയും സന്തോഷത്തോടെയും ആദ്യം താൻ കോൺഗ്രസാണെന്ന് പറയാൻ ആർജവമുണ്ടായിരിക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി വനിതാ വേദി ഈസ്റ്റൺ പ്രോവിൻസ് കമ്മിറ്റിയുടെ ഓണാഘോഷമായ 'ഓണച്ചന്തം 2025'ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. സോയാ ജോസഫ്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ സ്ത്രീ ശാക്തീകരണത്തിൽ കോൺഗ്രസ് എന്നും മുന്നിൽ നിന്നിട്ടുള്ള പ്രസ്ഥാനമാണെന്ന് കാണാമെന്നും രാജ്യത്തിന്റെ ഉന്നത അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയത് ഇന്ത്യൻ നാഷനൽ കോൺഗ്രസാണെന്നും അവർ അവകാശപ്പെട്ടു. ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് മലയാളി മങ്ക മത്സരം സംഘടിപ്പിച്ചു.
ഡയാന ബാബു, ജ്യോതിക അനിൽ, ഷബ്ന അഷറഫ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പായസ മത്സരത്തിൽ സുബീന മുനീർ (ഫസ്റ്റ്), ആയിഷ ഷഹീൻ (സെക്കന്റ്), ഫരീഹ അബ്ദുൽ ഖാദർ (തേർഡ്) എന്നിവരും സമ്മാനങ്ങൾ നേടി. സാംസ്കാരിക സമ്മേളനം ഒ.ഐ.സി.സി ഈസ്റ്റൻ പ്രോവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ കെ സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിബി ജെയിംസ് അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഹ്മദ് പുളിക്കൽ, ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, ഒ.ഐ.സി.സി പ്രോവിൻസ് ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, സെക്രട്ടറി രാധിക ശ്യാംപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അർച്ചന അഭിഷേക്, ഗീത മധുസൂധനൻ, ശരണ്യ സുഫിൽ, സോഫിയ താജു ബിൻസി ജോൺ, നെസ്സി നൗഷാദ്, ബെറ്റി തോമസ് സലീന ജലീൽ, മറിയാമ്മ റോയ്, പ്രിയ അരുൺ, അഞ്ചു, ഷറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് സ്വാഗതവും കീർത്തി ബിനൂപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

