‘ഐ.ടി സെവൻസ് ഫെസ്റ്റ് 2024’ രണ്ടാമത് ഫുട്ബാൾ ടൂർണമെന്റ് ഇന്നു മുതൽ
text_fields'ഐ.ടി സെവൻസ് ഫെസ്റ്റ് 2024' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘാടകർ ജിദ്ദയിൽ വർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ഐ.ടി സെവൻസ് എഫ്.സിആഭിമുഖ്യത്തിൽ 'ഐ.ടി സെവൻസ് ഫെസ്റ്റ് 2024' രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്നും നാെളയും) ജിദ്ദയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ഐ.ടി സോക്കർ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ജിദ്ദ, മക്ക, മദീന, യാംബു തുടങ്ങിയ നഗരങ്ങളിൽ നിന്ന് 10 ടീമുകൾ പങ്കെടുക്കും.
വ്യാഴാഴ്ച രാത്രി 10.30നും വെള്ളിയാഴ്ച വൈകീട്ട് 5.30 നും മത്സരങ്ങൾ ആരംഭിക്കും. മത്സരവിജയികൾക്ക് ട്രോഫിയും 5,000 റിയാൽ കാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാർക്ക് മൈക്രോ ഡിജിറ്റ് നൽകുന്ന ട്രോഫിയും 3,000 റിയാൽ കാഷ് പ്രൈസും നൽകും. വ്യക്തിഗത ട്രോഫികളും നൽകും. ടൂർണമെന്റ് വരുമാനം കളിക്കാരുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. ക്ലബ് പ്രതിനിധികളായ എസ്.വി നാസർ കുഞ്ഞിമംഗലം, അബ്ദുൽ നസീർ കിഴക്കേത്തലക്കൽ, സത്താർ പരിയാരത്ത്, കബീർ കാരി കൊണ്ടോട്ടി, മുഖ്യ സ്പോൺസറായ കൊംലാമ്പ് എം.ഡി. സുഹൈൽ ബംഗ്ലാദേശ്എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

