Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ മലയാളി െഎ.ടി...

സൗദിയിലെ മലയാളി െഎ.ടി വിദഗ്​ധരുടെ സംഗമം 27ന്​

text_fields
bookmark_border
സൗദിയിലെ മലയാളി െഎ.ടി വിദഗ്​ധരുടെ സംഗമം 27ന്​
cancel

ജിദ്ദ: കേരളത്തിൽ നിന്നുള്ള ​െഎ.ടി വിദഗ്​ധരുടെ സംഗമം ഇൗ മാസം 27^ന്​ ജിദ്ദ ബലദിലെ റെഡ് സീ പാലസ് ഹോട്ടലിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ് -കെ.എസ്.എ’ എന്ന പേരിലുള്ള കൂട്ടായ്​മയാണ്​ ‘മീറ്റ് ഫോർ ബെറ്റർ ഫ്യൂചർ’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്​. 2014 ^ൽ തുടക്കമിട്ട ‘ഐ.ടി.ഇ.ഇ -കെ.എസ്.എ’ ക്കു സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി 200 ഒാളം അംഗങ്ങളുണ്ട്. ഇത് കൂടുതൽ വിപുലപ്പെടുത്തും. പ്രഫഷനൽ രംഗത്ത് പരസ്​പര സഹായവും ക്ഷേമവും ഉണ്ടാക്കുന്ന പദ്ധതികൾ കൂട്ടായ്​മയുടെ ലക്ഷ്യമാണ്​.


ജോലി അന്വേഷിക്കുന്നവർക്ക് ജോലി കണ്ടെത്താൻ സഹായിക്കാനും സൗദിയിൽ ഐ.ടി രംഗത്തു വരുന്ന മാറ്റങ്ങൾക്ക്​ അംഗങ്ങളെ സജ്ജരാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുന്നതി​​​െൻറ ഭാഗമാണ്​ സംഗമം. പരിപാടിയിൽ ഐ ടി രംഗത്തെ പ്രമുഖർ നേതൃത്വം കൊടുക്കുന്ന സെഷനുകൾക്കു പുറമെ വിദഗ്ധരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന സെഷനുകളും ഒരുക്കുന്നുണ്ട്​. ലോഗോ പ്രകാശനവും നടക്കും.ഭാരവാഹികളായ അഷ്റഫ് അഞ്ചാലൻ, സഹദ് പാലോളി, ഷാഹിദ് മലയിൽ, കെ.വി സൽമാനുൽ ഫാരിസ് , നൗഷാദ് വെങ്കിട്ട എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsit sangmam
News Summary - it sangmam-saudi-saudi news
Next Story