Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സ വെടിനിർത്തൽ...

ഗസ്സ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോചെയ്​തത്​ ദുഃഖകരം -സൗദി

text_fields
bookmark_border
united nations
cancel

റിയാദ്​: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്​ട്ര സഭയിൽ അമേരിക്ക വീറ്റോ ചെയ്തത്​ അതീവ ദുഃഖകരമെന്ന്​ സൗദി അറേബ്യ. ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ്​ രാജ്യങ്ങൾക്ക്​ വേണ്ടി അൾജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെ ചൊവ്വാഴ്ചയാണ്​ അമേരിക്ക വീറ്റോ പ്രയോഗിച്ചത്​. ഇതിനെതിരെ ശക്തമായ ഭാഷയിലാണ്​ സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്​.

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിശ്വാസ്യതയോടെയും ഇരട്ടത്താപ്പ്​ കൂടാതെയും നിലനിർത്താൻ അർപ്പിതമായ ഉത്തരവാദിത്തവും നിർവഹിക്കണമെങ്കിൽ സുരക്ഷാ കൗൺസിന്‍റെ നിലവിലെ ഘടനയും അധികാരങ്ങളും പരിഷ്‌കരണത്തിന്​ വിധേയമാകേണ്ടതുണ്ടെന്ന് പ്രസ്​താവനയിൽ പറഞ്ഞു. ഗസ്സയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി ഇസ്രായേലിന്‍റെ സൈനികാക്രമണങ്ങൾ രൂക്ഷമാകുന്നതിനെയും കുറിച്ച്​ ലോകത്തിന്​ അവബോധമുണ്ടായിരിക്കണമെന്നും സൗദി ആവർത്തിച്ച്​ മുന്നറിയിപ്പ് നൽകി.

അന്താരാഷ്‌ട്ര പ്രമേയങ്ങൾക്കനുസൃതമായി ഫലസ്‌തീൻ പ്രശ്‌നത്തിൽ സംവാദത്തിനും സമാധാനപരമായ പരിഹാരത്തിനുമുള്ള ശ്രമത്തിന്​ ഈ നിലപാട്​ ഉപകരിക്കില്ലെന്നും പ്രസ്​താവന കൂട്ടിച്ചേർത്തു.

മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​​​ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു

റി​യാ​ദ്​: ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ൾ​ജീ​രി​യ അ​വ​ത​രി​പ്പി​ച്ച ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത​തി​ൽ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​തൃ​പ്തി​യും ദുഃ​ഖ​വും പ്ര​ക​ടി​പ്പി​ച്ചു. ഫ​ല​സ്​​തീ​നി​ലെ സി​വി​ലി​യ​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ഹ്വാ​നം മു​സ്​​ലിം വേ​ൾ​ഡ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ​ക​രീം അ​ൽ​ഇൗ​സ ആ​വ​ർ​ത്തി​ച്ചു. സി​വി​ലി​യ​ന്മാ​രെ സം​ര​ക്ഷി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ക​യും ഗ​സ്സ​യി​ലെ മാ​നു​ഷി​ക ദു​ര​ന്ത​വും ക്രൂ​ര​മാ​യ യു​ദ്ധ​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​സ്സ​യി​ൽ ​ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്​ എ​ല്ലാ നി​യ​മ​ങ്ങ​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ്. വ്യ​വ​സ്ഥി​തി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നും കെ​ട്ടു​റ​പ്പി​നും ഭീ​ഷ​ണി​യാ​ണെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

ഗ​സ്സ കൂ​ട്ട​ക്കു​രു​തി മാ​ന​വി​ക​ത​ക്ക്​ നാ​ണ​ക്കേ​ട്​ -അ​റ​ബ്​ പാ​ർ​ല​​മെൻറ്​

റി​യാ​ദ്​: ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തി​െൻറ ക​ര​ട് വീ​റ്റോ ചെ​യ്ത​തി​ൽ അ​റ​ബ് പാ​ർ​ല​മെൻറും പ്ര​തി​ഷേ​ധ​വും ഖേ​ദ​വും പ്ര​ക​ടി​പ്പി​ച്ചു. ഗ​സ്സ​യി​ലെ ക്രൂ​ര​മാ​യ കൂ​ട്ട​ക്കു​രു​തി തു​ട​രു​ന്ന​ത് മ​നു​ഷ്യ​രാ​ശി​ക്ക് അ​പ​മാ​ന​മാ​ണെ​ന്ന് അ​റ​ബ്​ പാ​ർ​ല​മെൻറ്​ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ഇ​സ്രാ​യേ​ൽ യു​ദ്ധ​യ​ന്ത്രം അ​തേ​പ​ടി തു​ട​രു​ന്ന​തി​ലെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും പാ​ർ​ല​മെൻറ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത സം​വി​ധാ​ന​മാ​യി മാ​റി​യെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ ര​ക്ഷാ​സ​മി​തി​യു​ടെ ഇ​ട​നാ​ഴി​ക്കു​ള്ളി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ന്ന്​​ പ്ര​സ്​​താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഈ ​സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കേ​ണ്ട​ത് ഏ​റ്റ​വും ആ​വ​ശ്യ​മാ​ണ്. അ​പ്പോ​ഴേ നി​യു​ക്ത​മാ​യ റോ​ൾ അ​തി​ന്​ നി​റ​വേ​റ്റാ​നു​ള്ള ത്രാ​ണി​യും ശ​ക്തി​യും അ​ധി​കാ​ര​വും വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യൂ. ഇ​ര​ട്ട​ത്താ​പ്പി​ല്ലാ​തെ സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും സാ​ധ്യ​മാ​ക്കാ​നും അ​ങ്ങ​നെ​യേ ക​ഴി​യൂ. ഗ​സ്സ​യി​ലെ ക്രൂ​ര​ത മാ​ന​വി​ക​ത​ക്ക് നാ​ണ​ക്കേ​ടാ​ണ്. ഫ​ല​സ്തീ​നി​ൽ ര​ക്ത​മൊ​ഴു​കു​ന്ന​ത് ത​ട​യാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അ​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaGaza ceasefireGaza Genocide
News Summary - It is sad that America vetoed the Gaza ceasefire resolution - Saudi
Next Story