വിദേശ ഉൽപന്നങ്ങളിൽ നിർമാണ രാജ്യം സൂചിപ്പിക്കേണ്ടത് നിർബന്ധം -സൗദി പബ്ലിക് പ്രോസിക്യൂഷൻ
text_fieldsറിയാദ്: വിദേശ ഉൽപന്നങ്ങളിൽ നിർമാണ രാജ്യം സൂചിപ്പിക്കാതെ വിൽപനക്കാരന്റെ പേരോ, വിലാസമോ ഉൾപ്പെടുത്താൻ പാടില്ലെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഉൽപന്നങ്ങൾ നിർമിച്ച രാജ്യത്തെയോ സ്ഥാപനത്തെയോ സൂചിപ്പിക്കുന്ന വിവരണം വ്യക്തമായ അക്ഷരങ്ങളിൽ എഴുതിയിരിക്കണം.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ താൽപര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ മുന്നറിയിപ്പെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ഇറക്കുമതി ചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ തടയുന്നതിനായി ഈ നിർദേശങ്ങൾ പാലിക്കുന്നത് വിൽപനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിനുള്ളിലെ വാണിജ്യ ഇടപാടുകളുടെ സമഗ്രത ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

