ആത്മീയ മുന്നേറ്റത്തിന് ഖുർആൻ പഠനം അനിവാര്യം –ബഷീർ മുഹ്യിദ്ദീൻ
text_fieldsതനിമ യാംബു, മദീന സോൺ സംഘടിപ്പിച്ച ഖുർആൻ പഠനസംഗമത്തിൽ ബഷീർ മുഹ്യിദ്ദീൻ സംസാരിക്കുന്നു
യാംബു: ഖുർആെൻറ പഠനം ആത്മീയ മുന്നേറ്റത്തിന് അനിവാര്യമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ മുഹ്യിദ്ദീൻ അഭിപ്രായപ്പെട്ടു. തനിമ യാംബു, മദീന സോൺ സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ പഠന സംഗമത്തിൽ 'ഖുർആൻ വഴികാണിക്കുന്നു'എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആൻ പഠനത്തിന് സവിശേഷ സജീവത കൈവന്ന കാലമാണിതെന്നും സാങ്കേതികവിദ്യകളുടെ അഭൂതപൂർവമായ വളർച്ച ഇതിന് ആക്കംകൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ലോക്ഡൗൺ കാലം ഖുർആെൻറ കാലിക വായനക്കും മനനത്തിനും സുവർണാവസരമാക്കിയ വിശ്വാസികൾ അതിെൻറ സജീവത കൂടുതൽ നിലനിർത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സലിം വേങ്ങര അധ്യക്ഷത വഹിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതം പറഞ്ഞു. ഷൗക്കത്ത് എടക്കര ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

