ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണം; ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഗസ്റ്റ് 25ന് ജിദ്ദയിൽ
text_fieldsഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്
ജിദ്ദ: ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് സഹകരണ സംഘടനയുടെ (ഒ.ഐ.സി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ അസാധാരണ യോഗം ആഗസ്റ്റ് 25 ന് ജിദ്ദയിൽ നടക്കുമെന്ന് ഒ.ഐ.സി. വക്താവ് വ്യക്തമാക്കി. ഈ സുപ്രധാന മന്ത്രിതല യോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും https://www.oic-oci.org/mediareg/form.asp?lan=en എന്ന ലിങ്കിൽ നേരത്തേപേര് രജിസ്റ്റർ ചെയ്യണം. അംഗീകാരം ലഭിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പരിപാടി നടക്കുന്ന ദിവസം രാവിലെ 9:30 നും 10:00 നും ഇടയിൽ ജിദ്ദയിലുള്ള ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.
പ്രവേശന സമയത്ത് ജനറൽ സെക്രട്ടേറിയറ്റിലെ നിയുക്ത ഓഫിസിൽ നേരിട്ട് രജിസ്ട്രേഷൻ സ്ഥിരീകരിക്കണം. ഒ.ഐ.സി. സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്ന മാർഗത്തിലേക്ക് വെളിച്ചം വീശുന്ന എല്ലാ ശ്രമങ്ങൾക്കും മാധ്യമങ്ങളുടെ തുടർച്ചയായ സഹകരണത്തെ ജനറൽ സെക്രട്ടേറിയറ്റ് വളരെയധികം അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

