ഗസ്സയിലെ ഇസ്രായേൽ ആക്രമണം പൂർണമായും അവസാനിപ്പിക്കണം -ഒ.ഐ.സി
text_fieldsജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ 22ാമത് അസാധാരണ സമ്മേളനത്തിൽനിന്ന്
ജിദ്ദ: ഫലസ്തീനിലെ ഗുരുതരമായ സാഹചര്യം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) യോഗം ചർച്ച ചെയ്തു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം പൂർണമായും അവസാനിപ്പിക്കണമെന്നും സേനാ പിന്മാറ്റം വേഗത്തിലാക്കണമെന്നും ജിദ്ദയിലെ ആസ്ഥാനത്ത് ചേർന്ന യോഗം ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയെ കുടിയിറക്കുന്നത് തടയാനും ഗസ്സയുടെ പുനർനിർമാണത്തിനായി കൈറോയിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർക്കാനും യോഗത്തിൽ ധാരണയായി. സോമാലിയയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുമായി രണ്ട് സുപ്രധാന പ്രമേയങ്ങൾ അംഗീകരിച്ചുകൊണ്ടാണ് വിദേശകാര്യ മന്ത്രിമാരുടെ സുപ്രധാന യോഗം സമാപിച്ചത്.
ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ യോഗം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

