Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ അ​ഖ്സ​യി​ലെ...

അ​ൽ അ​ഖ്സ​യി​ലെ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക​ൾ; ച​രി​ത്ര​സ​ത്യ​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള വെ​ല്ലു​വി​ളിയെന്ന് അ​റ​ബ്, മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
അ​ൽ അ​ഖ്സ​യി​ലെ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക​ൾ; ച​രി​ത്ര​സ​ത്യ​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള വെ​ല്ലു​വി​ളിയെന്ന് അ​റ​ബ്, മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ
cancel

റി​യാ​ദ്: അ​ൽ അ​ഖ്സ പ​ള്ളി​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ നി​ല​നി​ൽ​പ്പി​നെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​സ്രാ​യേ​ലി​െൻറ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രെ സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, ജോ​ർ​ഡാ​ൻ, പാ​കി​സ്​​താ​ൻ, ഇ​ന്തോ​നേ​ഷ്യ, തു​ർ​ക്കി​യ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ളു​ള്ള ഇ​സ്രാ​യേ​ലി മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ, ഇ​സ്രാ​യേ​ൽ പൊ​ലീ​സി​െൻറ പൂ​ർ​ണ സം​ര​ക്ഷ​ണ​ത്തോ​ടെ​യാ​ണ് അ​ധി​നി​വേ​ശ കു​ടി​യേ​റ്റ​ക്കാ​ർ അ​ൽ അ​ഖ്സ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​ത്. പ​ള്ളി​യു​ടെ മു​റ്റ​ത്ത് ഇ​സ്രാ​യേ​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തും, പൊ​ലീ​സ് കൂ​ടാ​ര​ങ്ങ​ൾ സ്ഥാ​പി​ച്ച​തും, കു​ടി​യേ​റ്റ​ക്കാ​രെ സം​ഘ​ടി​പ്പി​ച്ചു ക​ട​ത്തി​വി​ടു​ന്ന​തും സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു. ഇ​ത്ത​രം തീ​വ്ര ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ൽ വെ​റു​പ്പും തീ​വ്ര​വാ​ദ​വും വ​ള​ർ​ത്തു​ക​യും ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​വു​ക​യും ചെ​യ്യു​ന്നു.

അ​ധി​നി​വി​ഷ്​​ട കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ലെ വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള സ്ഥി​തി​യെ ത​കി​ടം മ​റി​ക്കു​ന്ന ഇ​സ്രാ​യേ​ൽ നി​ല​പാ​ടു​ക​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ്. പ​ഴ​യ ന​ഗ​ര​ത്തി​ലേ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഇ​സ്രാ​യേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വേ​ച​ന​പ​ര​മാ​യ വി​ല​ക്കു​ക​ൾ അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. അ​ധി​നി​വി​ഷ്​​ട ജ​റൂ​സ​ല​മി​ലോ അ​വി​ടു​ത്തെ മു​സ്‍ലിം-​ക്രി​സ്ത്യ​ൻ വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളി​ലോ ഇ​സ്രാ​യേ​ലി​ന് യാ​തൊ​രു പ​ര​മാ​ധി​കാ​ര​വു​മി​ല്ല. അ​ൽ അ​ഖ്സ പ​ള്ളി സ​മു​ച്ച​യം മു​ഴു​വ​നാ​യും മു​സ്‍ലിം​ക​ൾ​ക്ക് മാ​ത്രം ആ​രാ​ധ​ന​ക്കു​ള്ള സ്ഥ​ല​മാ​ണ്.

ജോ​ർ​ഡാ​നി​യ​ൻ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള 'ജ​റു​സ​ലേം ഔ​ഖാ​ഫ് ആ​ൻ​ഡ് അ​ൽ അ​ഖ്സ മോ​സ്ക് അ​ഫ​യേ​ഴ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ' മാ​ത്ര​മാ​ണ് അ​ൽ അ​ഖ്സ​യു​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും പ്ര​വേ​ശ​നം ക്ര​മീ​ക​രി​ക്കാ​നും അ​ധി​കാ​ര​മു​ള്ള ഏ​ക സ്ഥാ​പ​നം. അ​തി​നാ​ൽ, പ്ര​വേ​ശ​ന വി​ല​ക്കു​ക​ൾ ഉ​ട​ന​ടി പി​ൻ​വ​ലി​ക്കാ​നും മു​സ്‍ലിം തീ​ർ​ഥാ​ട​ക​രെ ത​ട​യു​ന്ന​തി​ൽ നി​ന്ന് പി​ന്തി​രി​യാ​നും ഇ​സ്രാ​യേ​ൽ ത​യാ​റാ​ക​ണം. വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന ശ​ക്ത​മാ​യ നി​ല​പാ​ട് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi NewsIsrael Attack
News Summary - Israeli actions at Al-Aqsa: Arab and Muslim nations term them a challenge to historical truths and international law
Next Story