സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ അമ്മാനിൽ ഇന്ന് യോഗം
text_fieldsഅബ്ദുല്ല രണ്ടാമൻ, മഹ്മൂദ് അബ്ബാസ്, ജോ ബൈഡൻ,
അബ്ദുൽ ഫത്താഹ് അൽസീസി
ജിദ്ദ: ഗസ്സയിലെ അപകടകരമായ സംഭവവികാസങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും ജോർഡനിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചകോടി നടക്കും.ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരാണ് ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഒരുമിക്കുന്നത്.
കൂടാതെ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ യു.എസ്, ഈജിപ്ഷ്യൻ, പലസ്തീൻ പ്രസിഡന്റുമാരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. ഗസ്സക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം തടയുന്നതിനുള്ള വഴികളും മേഖലയിൽ സംഘർഷമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യും. ഗസ്സ സ്ട്രിപ്പിലേക്ക് ദുരിതാശ്വാസ സഹായം എത്തിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ആലോചിക്കും.
യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, അബ്ദുൽ ഫത്താഹ് അൽസീസി, മഹമൂദ് അബ്ബാസ് എന്നിവരെ അബ്ദുല്ല രണ്ടാമൻ രാജാവ് സ്വീകരിക്കുമെന്നും അവരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുമെന്നും ജോർഡൻ പെട്ര ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

