ഇസ്രായേൽ-ഇറാൻ സംഘർഷം; സൗദി കിരീടാവകാശി ട്രംപുമായി ഫോണിൽ ചർച്ച ചെയ്തു
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും (ഫയൽ ഫോട്ടോ)
ജിദ്ദ: ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ശക്തമായ ആക്രമണം നടത്തിയ നടപടികളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോണിൽ ചർച്ച നടത്തി.
വെള്ളിയാഴ്ചയായിരുന്നു സംഭാഷണം. ഇരു രാജ്യങ്ങളും സംയമനത്തിന്റെയും സംഘർഷം ലഘൂകരിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. നയതന്ത്ര മാർഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത സംഭാഷണത്തിൽ ഇരുവരും അഭിപ്രായപ്പെട്ടു.
മധ്യപൂർവേഷ്യയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്തുന്നതിനുള്ള തുടർച്ചയായ സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം കിരീടാവകാശിയും പ്രസിഡന്റ് ട്രംപും വീണ്ടും അടിവരയിട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

