സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളെ സഹായിക്കാനൊരുങ്ങി ‘ഇസ്പാഫ്’
text_fieldsജിദ്ദ ഇന്ത്യന്‍ സ്കൂള്‍ പാരൻറ്സ് ഫോറം ഇഫ്താര്‍
സംഗമത്തില്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍
ഹസന് സംസാരിക്കുന്നു
ജിദ്ദ: സാമ്പത്തിക പ്രയാസത്താല്‍ ഫീസ് അടക്കാന്‍ കഴിയാത്തതുമൂലം പഠനം തുടരാന്‍ കഴിയാത്ത ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സഹായിക്കുന്നതിന് ഇന്ത്യന്‍ സ്കൂള്‍ പാരൻറ്സ് ഫോറം (ഇസ്പാഫ്) മുന്നിട്ടിറങ്ങുന്നു. വിവിധ സംഘനകളുടെ സഹകരണത്തോടെയും രക്ഷിതാക്കളുടെ പിന്തുണയോടെയും ഫീസ് അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അര്‍ഹരായ കുട്ടികളെ കണ്ടെത്തി അവരെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്പാഫ് പ്രസിഡൻറ് ഡോ. മുഹമ്മദ് ഫൈസലും ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞിയും ഇഫ്താര്‍ സംഗമത്തില്‍ അറിയിച്ചു.
ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതുവഴി സ്കൂളിന് ഭീമമായ തുകയാണ് പിരിഞ്ഞു കിട്ടാനുള്ളതെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. അതിെൻറ മുഴുവന്‍ ഉത്തരവാദിത്തവും മറ്റു രക്ഷിതാക്കള്‍ക്ക് ഏറ്റെടുക്കാനാവില്ല. എന്നാല്‍ രക്ഷിതാക്കളുടെ ജോലി സംബന്ധമായ പ്രശ്നങ്ങളാല്‍ സാമ്പത്തിക പ്രയാസം നേരിടുന്നതുമൂലം പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ യഥാര്‍ഥത്തില്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഒരു സ്ക്രീനിങ് കമ്മിറ്റിയുടെ സഹകരണത്തോടെയായിരിക്കും അര്‍ഹരായ കുട്ടികളെ കണ്ടെത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖാന്ചാച്ച റസ്റ്റാറൻറില്‍ നടന്ന ഇസ്പാഫ് ഇഫ്താര്‍ സംഗമത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹസഫര് ഹസ്സന്, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. രക്ഷാധികാരി നാസര്‍ ചാവക്കാട് റമദാന് സന്ദേശം നല്കി. ഇസ്പാഫ് മുന്‍ പ്രസിഡൻറ് അബ്ദുല്‍ അസീസ് തങ്കയത്തില്‍ ആശംസ നേര്‍ന്നു. പ്രസിഡൻറ് ഡോ. മുഹമ്മദ് ഫൈസല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എന്‍ജി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

