ഇസ്പാഫ് പാരന്റ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsഇസ്പാഫ് ജിദ്ദ സംഘടിപ്പിച്ച പാരന്റ്സ് എക്സലൻസ് അവാർഡുകൾ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ വിതരണം ചെയ്യുന്നു
ജിദ്ദ: ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം ജിദ്ദ (ഇസ്പാഫ്) മാതാപിതാക്കൾക്കുള്ള പാരന്റ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടന്ന പത്ത്, പന്ത്രണ്ട് ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളെ അവരുടെ ആത്മാർഥമായ പരിശ്രമത്തിനും വർഷങ്ങളായി മക്കൾക്ക് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണക്കുമുള്ള അർഹതയുടെ അംഗീകാരമായിട്ടാണ് കാലങ്ങളായി ഇസ്പാഫ് ഏർപ്പെടുത്തി വിതരണം ചെയ്തുവരുന്ന പാരന്റ്സ് എക്സലൻസ് അവാർഡുകൾ നൽകിയത്.
പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള വിവിധ സ്ട്രീമുകളിലുള്ള ആദ്യ മൂന്ന് സ്ഥാനക്കാരായ 12 പേരുടെയും പത്താം ക്ലാസ് പരീക്ഷയിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയ 22 കുട്ടികളുടെയും മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഉദ്ഘാടനം ചെയ്തു. ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ ഫറാഹ് സംസാരിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. ഇസ്പാഫ് ഭാരവാഹികളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ മൂന്ന് കുട്ടികൾക്കുള്ള ‘ഔട്സ്റ്റാൻഡിങ് അവാർഡും ചടങ്ങിൽ നൽകി ആദരിച്ചു.
ജാസ് സൊല്യൂഷൻസ് ഓപറേഷൻ മാനേജർ അജി ഡി. പിള്ളൈ, ശരീഫ് അറക്കൽ, എം.ഡി ബ്രേവ് ഹാർബർ ലോജിസ്റ്റിക്സ്, ലത്തീഫ് കാപ്പുമ്മൽ എം.ഡി എൻകം ഫോർട്സ്, ഇസ്പാഫ് ഉപദേശകരായ നാസർ ചാവക്കാട്, സലാഹ് കാരാടൻ, പി.എം. മായിൻകുട്ടി, ജെ.സി.ഡബ്ല്യു.സി, ഇസ്പാഫ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ അവാർഡ് വിതരണത്തിൽ പങ്കുചേർന്നു. എൻജിനീയർ മുഹമ്മദ് കുഞ്ഞി സ്വാഗതവും അൻവർ ഷജ നന്ദിയും പറഞ്ഞു. ഫെല്ല ഫാത്തിമ ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർമാരായ എൻജിനീയർ മജീദ്, ഷാഹിർഷാ, നജീബ് വെഞ്ഞാറമൂട്, മുഹമ്മദ് യൂനസ് എന്നിവർ നേതൃത്വം നൽകി. ജുനൈദ മജീദ്, നുഹ റഫീഖ് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

