ഇസ്മായിൽ കുടുംബ സഹായ ഫണ്ട് കൈമാറി
text_fieldsഎം.എ. ഇസ്മായിൽ കുടുംബ സഹായനിധിയിലേക്ക് സമാഹരിച്ച തുക കോഒാഡിനേറ്റർ ശിഹാബ് പുല്ലാനി കെ.എം.സി.സി
തൃശൂർ ജില്ല കമ്മിറ്റിക്ക് കൈമാറുന്നു
ദമ്മാം: മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും മുസ്ലിംലീഗ് നേതാവുമായിരുന്ന അഴീക്കോട് എം.എ. ഇസ്മായിൽ കുടുംബ സഹായനിധിയിലേക്ക് സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി നൽകുന്ന സംഭാവന കോഒാഡിനേറ്റർ ശിഹാബ് പുല്ലാനി ജില്ല കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ദമ്മാമിൽ നടന്ന ചടങ്ങിൽ ജില്ല ഭാരവാഹികളായ അഫ്സൽ വടക്കേക്കാട്, മൻസൂർ തിരുനെല്ലൂർ, അഷറഫ് മഞ്ഞന, റഫീഖ് റെഡ് ടേബ്ൾ തുടങ്ങിയവർ സംബന്ധിച്ചു. പണം ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കുടുംബ സഹായസമിതിക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

