ഇസ്മാഈൽ എരുമേലി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ സൗത്ത് സോൺ ഇസ്മാഈൽ എരുമേലി അനുസ്മരണ പരിപാടിയിൽ അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു
ജിദ്ദ: ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ സ്ഥാപകരിൽ ഒരാളും പ്രഥമ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഇസ്മാഈൽ എരുമേലിയെ കുറിച്ച് അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു. യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സൗകര്യങ്ങളും പ്രവാസികൾക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മാഈൽ എരുമേലി ഉൾപ്പടെയുള്ളവരുടെ അധ്വാനമാണ് കെ.എം.സി.സി സൗത്ത് സോണിന്റെ സമാരംഭമെന്ന് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട് പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഇസ്മായിൽ എരുമേലി നിർവഹിച്ച സംഘാടനത്തിന്റെ പൊലിമ പോലെ തന്നെ സൗഹൃദം നിലനിർത്തുന്നതിൽ അദ്ദേഹം കാട്ടിയ ശുഷ്കാന്തിയും അദ്ദേഹത്തോടുള്ള ആദരവു വർധിപ്പിക്കുന്ന വൈശിഷ്ട്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ ചെയർമാൻ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി മുസ്തഫ, അബ്ദുൽ റസാഖ് മാഷ്, അബ്ദുൽ റഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മാഈൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, നാസർ എടവനക്കാട്, ശിഹാബ് താമരക്കുളം, ലത്തീഫ് വെള്ളമുണ്ട, എൻ.പി അബ്ദുൽ വഹാബ് കൊയിലാണ്ടി, അബ്ദുൽ നാസർ കോഴിത്തൊടി, സൗത്ത് സോൺ ഭാരവാഹികളായ മുഹമ്മദലി വാടാനപ്പള്ളി, റഷീദ് ചാമക്കാടൻ എറണാകുളം, ജാബിർ മടിയൂർ, നൗഷാദ് പാനൂർ തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, സിയാദ് ചെളിക്കണ്ടത്തിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് അമീൻ ഷാഫി ഖുർആൻ പാരായണം നടത്തി. ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി. സൗത്ത് സോൺ പ്രസിഡന്റ് അനസ് പെരുമ്പാവൂർ സ്വാഗതവും ട്രഷറർ എഞ്ചിനീയർ അസ്ഗർ അലി തിരുവനന്തപുരം നന്ദിയും പറഞ്ഞു. ഉവൈസ് തൃക്കുന്നപ്പുഴ, മുഹമ്മദ് ഷാഫി, നദീർ തൃക്കുന്നപ്പുഴ, ഹിജാസ് കൊച്ചി, സുലൈമാൻ കഴക്കൂട്ടം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

