ഇസ്മ കെയർപ്ലസ് കാർഡ് പ്രകാശനം
text_fieldsഇസ്മ കെയർപ്ലസ് കാർഡ് പ്രകാശനം സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവഹിക്കുന്നു
റിയാദ്: റൗദ, അൽ ഖലീജ് ഇഷ്ബിലിയയിലെ ഇസ്മ മെഡിക്കൽ സെന്ററിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് കഴിഞ്ഞദിവസം സംഘടിപ്പിച്ച സൗജന്യ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു വർഷം കാലാവധിയുള്ള ഇസ്മ കെയർപ്ലസ് കാർഡ് വിതരണം ചെയ്യുമെന്ന് ഇസ്മ മാനേജ്മെന്റ അറിയിച്ചു.
ഇതിലൂടെ എല്ലാമാസവും ജനറൽ ഫിസിഷന്റെ പരിശോധനയും ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ ടെസ്റ്റുകളും തീർത്തും സൗജന്യമായി ലഭ്യമാക്കും.
ഇസ്മ കെയർപ്ലസ് കാർഡ് ശിഹാബ് കൊട്ടുകാട് കെ.എം.സി.സി പ്രവർത്തകൻ സുൽത്താൻ കാവനൂരിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ഇസ്മ മെഡിക്കൽ സെന്റർ എം.ഡി വി.എം. അഷ്റഫ്, ഓപറേഷൻ ഡയറക്ടർ മുസാദ് അൽ ഹാർഥി, അബീർ സെയ്ഫാത്തി, ഫാഹിദ് ഹസ്സൻ, താര ഫിലിപ്പ്, ജാഫർ സാദത്ത് പനങ്ങാങ്ങര, അബ്ദുൽ സലാം അറങ്ങോടൻ, റഫീഖ് പന്നിയങ്കര, ഇബ്രാഹിം സുബ്ഹാൻ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, യു.പി. നൗഷാദ്, നൗഫൽ തിരൂർ, ഷൗക്കത്ത് കടമ്പോട്ട്, ശുഹൈബ് പനങ്ങാങ്കര, ഉസ്മാൻ അലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

