Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​എ​സ്.​എം സം​സ്ഥാ​ന...

ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​നം സൗ​ദി കി​ഴ​ക്ക​ന്‍ മേ​ഖ​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം

text_fields
bookmark_border
ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​നം സൗ​ദി കി​ഴ​ക്ക​ന്‍ മേ​ഖ​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം
cancel
camera_alt

ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​നം

ദ​മ്മാം: കേ​ര​ള ന​ദ്​​വ​ത്തു​ല്‍ മു​ജാ​ഹി​ദീ​​ന്റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ ഐ.​എ​സ്.​എം സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 30, 31 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം ക​ലൂ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഐ.​എ​സ്.​എം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് മേ​ലേ​തി​ല്‍, സെ​ക്ര​ട്ട​റി യാ​സ​ര്‍ അ​റ​ഫാ​ത്ത് എ​ന്നി​വ​ര്‍ ദ​മ്മാ​മി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ളീ​യ മു​സ്​​ലിം​ക​ള്‍ക്കി​ട​യി​ല്‍ വി​ശ്വാ​സ, വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക, ആ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ല്‍ സ​മ​ഗ്ര​മാ​യി മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി​യ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​മാ​ണ് കെ.​എ​ന്‍.​എം എ​ന്നും അ​തി​​ന്റെ പോ​ഷ​ക ഘ​ട​ക​മാ​യ ഐ.​എ​സ്.​എം യു​വ​സ​മൂ​ഹ​ത്തെ നേ​രി​​ന്റെ വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സം​രം​ഭ​ങ്ങ​ളു​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ന്റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം അ​ൽ​ഖോ​ബാ​ര്‍ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ൾ ‘തൗ​ഹീ​ദ്: നി​ര്‍ഭ​യ​ത്വ​മേ​കു​ന്ന ആ​ദ​ര്‍ശം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മൂ​ഹ​ത്തി​ല്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ളെ ഇ​സ്​​ലാ​മി​ക പ​രി​പ്രേ​ഷ്യ​ത്തി​ല്‍ വി​ല​യി​രു​ത്തി, പ്രാ​മാ​ണി​ക​മാ​യ സ്രോ​ത​സ്സു​ക​ളി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ധ​ർ​മ​മാ​ണ് സ​മ്മേ​ള​നം ഉ​ന്ന​മി​ടു​ന്ന​ത്.

ആ​ത്മീ​യ​ത: വ്യ​വ​സാ​യ​മ​ല്ല, വി​മോ​ച​ന​മാ​ണ്; വി​ഷ​മാ​ണ് വ​ർ​ഗീ​യ​ത; ശാ​സ്ത്ര​മ​ല്ല, വെ​റു​പ്പു​ൽ​പാ​ദ​ന​മാ​ണ് നാ​സ്തി​ക​ത​​; അ​ധാ​ർ​മി​ക​ത പു​രോ​ഗ​മ​ന​മ​ല്ല, അ​രാ​ച​ക​ത്വ​മാ​ണ്​; ലി​ബ​റ​ലി​സം, അ​ധ​ർ​മ​മാ​ണ് അ​ടി​വേ​ര് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ക്കാ​ദ​മി​ക ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ, സി​മ്പോ​സി​യം, സെ​മി​നാ​ർ, എ​ക്സി​ബി​ഷ​ൻ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ഇ​സ്​​ലാം നേ​രാ​ണ്, അ​തി​ന്റെ നി​ല​പാ​ട് നീ​തി​യാ​ണ് എ​ന്നു​ദ്‌​ഘോ​ഷി​ക്കു​ന്ന വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍, ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ർ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ക്കു​മെ​ന്ന് സെ​ന്റ​ര്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ശ​രീ​ഫ് മേ​ലേ​തി​ല്‍, യാ​സ​ര്‍ അ​റ​ഫാ​ത്ത്, എം. ​ക​ബീ​ര്‍ സ​ല​ഫി, അ​ജ്മ​ല്‍ മ​ദ​നി, സ​ക​രി​യ മ​ങ്ക​ട, സ​ലീം ഖ​ത്വീ​ഫ്‌, മൊ​യ്തീ​ന്‍ കി​ഴി​ശ്ശേ​രി, അ​ബ്​​ദു​സ്സ​മ​ദ് ക​രി​ഞ്ചാ​പ്പാ​ടി, അ​യ്യൂ​ബ് സു​ല്ല​മി, ജാ​ഫ​ര്‍ ഖാ​ന്‍, ഉ​സ്മാ​ന്‍ അ​ഖ്‌​റ​ബി​യ, അ​ന്‍വ​ര്‍ പൊ​ന്മ​ള എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCampaign InaugurationISM State ConferenceSaudi Eastern Sector
News Summary - ISM State Conference Saudi Eastern Sector Campaign Inauguration
Next Story