'മനുഷ്യ സമൂഹത്തിന്റെ നന്മകളിലൂന്നിയ ആദർശമാണ് ഇസ്ലാം' - ശുക്കൂർ സ്വലാഹി
text_fieldsജുബൈൽ: മനുഷ്യ സമൂഹത്തിന്റെ മുഴുവൻ നന്മകളെയും ഉന്നംവെച്ചുകൊണ്ടുള്ള മാർഗനിർദ്ദേശങ്ങളാണ് ഇസ്ലാമിന്റേതെന്നും, മുഹമ്മദ് നബിയുടെ അനിതരസാധാരണമായ ജീവിത മാതൃകയാണ് അവയുടെ പ്രയോഗ വിശദീകരണമെന്നും ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ സ്വലാഹി പ്രസ്താവിച്ചു. ഇന്ത്യൻ ഇസ്ലാഹീ സെന്റർ (കെ.എൻ.എം) സൗദി നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച ‘മുഹമ്മദ് നബി(സ്വ) മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന ദ്വൈമാസ കാമ്പയിന്റെ ഭാഗമായി, ഈസ്റ്റേൺ പ്രൊവിൻസ് ഇസ്ലാഹീ സെന്ററുകൾ അൽകോബാർ ഹിദായ ജാലിയാത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പ്രമേയ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇസ്ലാം ധാർമ്മിക ദർശനം’ എന്ന വിഷയത്തിൽ ഐ.എസ്.എം. സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര സംസാരിച്ചു. മനുഷ്യ ധിഷണയെ ദൃഷ്ടാന്തങ്ങളിലൂടെ ചിന്തിപ്പിക്കുകയും, ധാർമ്മികതയുടെയും സദാചാരത്തിന്റെയും മൂല്യങ്ങളെ ജീവിതത്തിൽ പകർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിനെ തകർക്കാൻ ഉപരിപ്ലവമായ നാസ്തികവാദങ്ങൾക്ക് സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.‘തിരിച്ചറിവിന്റെ പുതുകാലം’ എന്ന വിഷയത്തിൽ എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ജംഷീദ് ഇരിവേറ്റി സംസാരിച്ചു.
'ഗ്രോവിങ് വിത് എ.ഐ' എന്ന വിഷയത്തിൽ ഡോ.മുഹമ്മദ് ഫാസിൽ (കെ.എഫ്.യു.പി.എം) രക്ഷിതാക്കളുമായി സംവദിച്ചു. ഹിദായ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അജ്മൽ മദനി ജുമുഅ സാരോപദേശം നൽകി. ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് കബീർ സലഫി സംഗമം ഉദ്ഘാടനം ചെയ്തു. സൗദിയുടെ നിർഭയത്വം നിറഞ്ഞ സൗകര്യങ്ങൾ അനുഭവിച്ച് ജീവിക്കുന്ന പ്രവാസികൾ, ആ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉദ്ഘാടനം, ആദർശം, വനിത എന്നിങ്ങനെ മൂന്നു സെഷനുകളിലായി നടന്ന പരിപാടിയിൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് സകരിയ മങ്കട അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് മദനി, അയ്യൂബ് സുല്ലമി, ഷംല ഇബ്റാഹീം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഹമ്മദ് ഹബീബുർറഹ്മാൻ, ജസ്ന മുഹമ്മദ് മത്വർ ഖിറാഅത്ത് നടത്തി. ഖത്തീഫ് ജാലിയാത്ത് തമിഴ് പ്രബോധകൻ മൗലാനാ അർഷദ് മദീനി, അബ്ദുസ്സമദ് വിളയിൽ, മൊയ്തീൻ കിഴിശ്ശേരി, സലീം തിരുവനന്തപുരം, അബ്ദുറസാഖ് വയനാട്, ഉബൈദ് പായിപ്ര, സലീം റഹീമ, ജഹഫർ ഖാൻ പത്താത്ത്, ഡോ. മനാഫ്, ഉസ്മാൻ അഖ്റബിയ, സുഹ്റ ടീച്ചർ കോബാർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന സ്പോർട്സ് ആന്റ് കിഡ്സ് പ്രോഗ്രാമുകൾ അബ്ദുല്ല തൊടിയിൽ, നവാസ് അക്റബിയ, ഷൗകത്ത് കോബാർ എന്നിവർ നിയന്ത്രിച്ചു. ദമ്മാം, ഖത്തീഫ്, റഹീമ, ജുബൈൽ, അഖ്റബിയ, അൽകോബാർ ഇസ്ലാഹീ സെന്ററുകളിലെ പ്രവർത്തകർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

