ഇസ്ലാഹി സെന്റർ ജിദ്ദ ‘തംകീൻ’ പഠന ക്യാമ്പ്
text_fieldsഇസ്ലാഹി സെന്റർ ജിദ്ദ 'തംകീൻ' പഠന ക്യാമ്പിൽ മുസ്തഫ മൗലവി നിലമ്പൂർ സംസാരിക്കുന്നു
ജിദ്ദ: അറിവും ആത്മവിശ്വാസവും പകർന്നു നൽകി ഇസ്ലാഹി സെൻറർ ജിദ്ദ സംഘടിപ്പിച്ച ‘തംകീൻ’ പഠന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ഡയറക്ടറും സെൻറർ വൈസ് പ്രസിഡൻറുമായ ഹംസ നിലമ്പൂരിൻറെ നേതൃത്വത്തിൽ നടന്ന ക്യാമ്പിലെ വിവിധ സെഷനുകൾ പ്രവർത്തകരിൽ ആത്മീയ ഉണർവിനും നേതൃത്വബോധം വളർത്തുന്നതിനും പ്രാധാന്യം നൽകുന്നതായിരുന്നു.
ത്യാഗവും ക്ലേശവും നിറഞ്ഞ പ്രകൃതിയോടെയാണ് സ്രഷ്ടാവ് മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചത്. മനുഷ്യ ജീവിതത്തിലെ ഓരോ നിമിഷവും, ദൈവാനുഗ്രഹങ്ങളുടെ സ്മരണയോടെ നന്ദിയുള്ളവരായി ജീവിക്കുകയാണ് സത്യവിശ്വാസിയുടെ ബാധ്യത എന്നും 'തബ്സ്വിറ' സെഷനിൽ സംസാരിക്കവെ സെന്റർ പ്രബോധകൻ മുസ്തഫ മൗലവി നിലമ്പൂർ പറഞ്ഞു.
സ്രഷ്ടാവിന്റെ അനന്തമായ അനുഗ്രഹങ്ങൾ ഓർത്തുകൊണ്ട്, ഭൗതിക നേട്ടങ്ങളിൽ മതിമറക്കാതെ, ലഭിച്ച സൗഭാഗ്യങ്ങൾക്ക് ഹൃദയംഗമമായ നന്ദി സൃഷ്ടാവിന് അർപ്പിക്കണമെന്നും, കഷ്ടപ്പെടുന്നവരോടു കരുണയും സഹാനുഭൂതിയും പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'ഖുർആനിന്റെ കഥാകഥനം' എന്ന വിഷയത്തിൽ ഐവൊ ജനറൽ സെക്രട്ടറി ഫെബീല നവാസ് സംസാരിച്ചു. 'ടിപ്സ് ആൻഡ് ട്രിക്സ്' എന്ന സെഷനിൽ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷക്കീൽ ബാബു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജിയുടെ സാധ്യതകൾ പരിചയപ്പെടുത്തി.ജാസിം അജ്മൽ ക്യാമ്പ് അവലോകനം നടത്തി. വിജ്ഞാനവും ആത്മീയതയും കോർത്തിണക്കിയ ക്യാമ്പ് പ്രവർത്തകർക്ക് വേറിട്ട അനുഭവമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

