‘ഇസ്ലാം-നിർഭയത്വവും സമാധാനവും’: കാമ്പയിൻ ഉദ്ഘാടനം നാളെ
text_fieldsജുബൈൽ: ‘ഇസ്ലാം - നിർഭയത്വവും സമാധാനവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിെൻറ കിഴക്കൻ പ്രവിശ്യാ തല ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച ജുബൈൽ ദഅവാ സെൻറർ അങ്കണത്തിൽ വെച്ച് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി ഒമ്പതോടെ സമാപിക്കും. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കും. വ്യത്യസ്ത സെഷനുകളിലായി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി, സർഫറാസ് സ്വലാഹി, ഇബ്രാഹിം അൽ ഹികമി, സുബുഹാൻ സ്വലാഹി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

