‘ആസ്വാദനങ്ങൾക്ക് ഇസ്ലാം പൂർണമായ വിലക്ക് കൽപിക്കുന്നില്ല’- അലി ശാക്കിർ മുണ്ടേരി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി െസന്റർ സംഘടിപ്പിച്ച പരിപാടിയിൽ അലി ശാകിർ മുണ്ടേരി സംസാരിക്കുന്നു
ജിദ്ദ: ഭൂമിയിൽ മനുഷ്യൻ ആസ്വദിക്കേണ്ട സുഖങ്ങൾക്കും സൗകര്യങ്ങൾക്കും ഇസ്ലാം പൂർണമായ വിലക്ക് കൽപ്പിക്കുകയാണെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ നിലനിൽക്കുന്നു.
എന്നാൽ ദിവ്യപ്രോക്ത ധാർമികതയിലധിഷ്ഠിതമായ സകലവിധ സുഖസൗകര്യങ്ങളും ആസ്വദിക്കാമെന്നും അതിന് ഇസ്ലാം തടസം നിൽക്കുന്നില്ലെന്നും മനുഷ്യന്റെ ആത്യന്തിക നന്മ എന്താണെന്നറിയുന്ന സ്രഷ്ടാവിന്റെ വിധി വിലക്കുകൾ അനുസരിച്ചുകൊണ്ടുള്ള സമാധാന പൂർണമായ ഒരു ജീവിതമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും വാഗ്മിയും ചുങ്കത്തറ നജാതുൽ അനാം അറബിക് കോളേജ് പ്രിൻസിപ്പലുമായ അലി ശാക്കിർ മുണ്ടേരി ഉൽബോധിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ 'ദുനിയാവിലെ ജീവിതം, അതിലെ സുഖങ്ങൾ' എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി തൻറെ സ്രഷ്ടാവിനോട് മാത്രമാണ് തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കേണ്ടതെന്നും മനുഷ്യ മനസുകൾക്ക് സമാധാനം ലഭിക്കുന്നത് തൻറെ സ്രഷ്ടാവിനെ സ്മരിക്കുന്നതിലൂടെ മാത്രമാണെന്നുമാണ് ഖുർആൻ പറയുന്നതെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

