സൗഹൃദം വിരിയിച്ച് ഇസ്ലാഹി ഫാമിലി മീറ്റ്
text_fieldsഫാമിലി മീറ്റ് അക്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
ദമാം: ഇന്ത്യൻ ഇസ്ലാഹി സെന്റർ അക്റബിയ്യ യൂനിറ്റ് സംഘടിപ്പിച്ച ‘ഈലാഫ് -2023’ ഇസ്ലാഹി ഫാമിലി മീറ്റ് ശ്രദ്ധേയമായി. ഉച്ച മുതൽ രാത്രി ഒമ്പത് വരെ നീണ്ടുനിന്ന മീറ്റിന്‍റെ ആദ്യ സെഷനിൽ ‘ഹാപ്പി ഫാമിലി’ എന്ന ശീർഷകത്തിൽ അഫ്സൽ കയ്യങ്കോട് ക്ലാസെടുത്തു. കുടുംബജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ, കുട്ടികൾ എല്ലാവരും ഒരുമിച്ചിരുന്ന് എല്ലാ ദിവസവും കുറച്ചു സമയം പരസ്പരം സംസാരിക്കാനും മനസ്സിലാക്കാനും ശ്രമിക്കണമെന്നും കൂടാതെ ക്ഷമയും വിട്ടുവീഴ്ചകൾക്കും തയാറാകുമ്പോഴേ കുടുംബജീവിതത്തിൽ സമാധാനവും ഐക്യവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഫിനാൻഷ്യൽ മാനേജ്മെൻറ് എന്ന ഇന്ററാക്ഷൻ സെക്ഷന് മഹബൂബ് അബ്ദുൽ അസീസ് നേതൃത്വം നൽകി. ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന നിക്ഷേപങ്ങളിലൂടെ മാത്രമേ സമ്പാദ്യം ഉപകാരപ്രദമാക്കാനും സുരക്ഷിതമാക്കാനും സാധിക്കുകയുള്ളൂവെന്ന് സെക്ഷൻ അഭിപ്രായപ്പെട്ടു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ലുലു റീജനൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ബഷീറിനും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി.
പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി. കുട്ടികൾക്കായി ചിത്രരചന മത്സരം, ബലൂൺ പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് എന്നീ മത്സരങ്ങളിലായി നിരവി കുട്ടികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

