Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്‌​ലാ​ഹി സെൻറ​ർ...

ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​ലി​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​ലി​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന റി​യാ​ദ്​ ശി​ഫ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​ലി​ക്ക്​ സ​ഹ​പ്ര​വ​ർ​ത്തa​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ​ത്തി​ന് വി​രാ​മം കു​റി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദ്​ ശി​ഫ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​ലി​ക്ക്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 18 വ​ർ​ഷ​മാ​യി സൗ​ദി ഇ​സ്‌​ലാ​മി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ശി​ഫ ഇ​സ്‌​ലാ​മി​ക് ദ​അ​വ സെൻറ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ലി. ശി​ഫ ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ദ​അ​​വ സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രു​ന്ന ദ​അ​വ സെൻറ​റി​െൻറ ജ​ന​കീ​യ മു​ഖ​മാ​യി​രു​ന്നു 'അ​ലി​ക്ക'​എ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന മു​ഹ​മ്മ​ദ് അ​ലി.

സ്വ​ന്തം ജോ​ലി​യോ​ടൊ​പ്പം ചു​റ്റു​മു​ള്ള സ​മൂ​ഹ​വു​മാ​യി ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നു​ള്ള സ​മ​യം ക​ണ്ടെ​ത്ത​ണം എ​ന്ന സ​ന്ദേ​ശ​മാ​ണ് മു​ഹ​മ്മ​ദ് അ​ലി പ്ര​വാ​സ​ലോ​ക​ത്തെ പു​തു​ത​ല​മു​റ​ക്ക് ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ച റി​യാ​ദ് ഇ​സ്‌​ലാ​ഹി സെ​േ​ൻ​റ​ഴ്​​സ്​ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് രാ​മ​നാ​ട്ടു​ക​ര പ​റ​ഞ്ഞു.

മ​ല​യാ​ളി പ്ര​ബോ​ധ​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​വ​ധി പ​ണ്ഡി​ത​ന്മാ​രു​മാ​യു​ള്ള സ​ഹ​വാ​സം ജീ​വി​ത​ത്തി​ലെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ണെ​ന്ന് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി​യ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് കു​ട്ടി മൗ​ല​വി ക​ട​ന്ന​മ​ണ്ണ, എം.​ഐ. മു​ഹ​മ്മ​ദ് അ​ലി സു​ല്ല​മി, കോ​യ​ക്കു​ട്ടി ഫാ​റൂ​ഖി, എ​ൻ.​വി. സ​ക​രി​യ്യ സു​ല്ല​മി, അ​ബ്​​ദു​ൽ ല​ത്തീ​ഫ് സു​ല്ല​മി മാ​റ​ഞ്ചേ​രി, യാ​സ​ർ പ​ക​ര, മു​ബാ​റ​ക് സ​ല​ഫി തു​ട​ങ്ങി​യ ശി​ഫ ഇ​സ്‌​ലാ​മി​ക് സെൻറ​റി​ലെ മ​ല​യാ​ളി പ്ര​ബോ​ധ​ക​രു​ടെ പേ​രു​ക​ൾ അ​ദ്ദേ​ഹം അ​നു​സ്‌​മ​രി​ച്ചു. മ​ല​പ്പു​റം ര​ണ്ട​ത്താ​ണി​ക്ക​ടു​ത്ത് പൂ​വ്വ​ൻ​ചി​റ​യി​ൽ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ വീ​ട്ടി​ലാ​ണ് മു​ഹ​മ്മ​ദ് അ​ലി സ്ഥി​ര താ​മ​സം.

സു​ലൈ​ഖ​യാ​ണ് ഭാ​ര്യ. സൈ​നു​ൽ ആ​ബി​ദ്, അ​ബ്​​ദ​ൽ അ​മീ​ർ, മു​ഹ​മ്മ​ദ് നി​സാ​ർ, മു​ഹ​മ്മ​ദ് ജാ​ബി​ർ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​െൻറ ഭാ​ഗ​മാ​യി സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ മ​ത-​സാ​മൂ​ഹി​ക-​വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഇ​സ്‌​ലാ​ഹീ സെൻറ​റു​ക​ൾ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​ൽ റി​യാ​ദി​ലെ ശി​ഫ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ​ത്​ മു​ഹ​മ്മ​ദ് അ​ലി ആ​യി​രു​ന്നു.

റി​യാ​ദ് ഇ​സ്‌​ലാ​ഹി സെ​േ​ൻ​റ​ഴ്‌​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന പ​ഠ​ന സം​രം​ഭ​മാ​യ 'ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ്​ കോ​ഴ്‌​സ്'(​ക്യു.​എ​ച്ച്.​എ​ൽ.​സി), വാ​രാ​ന്ത്യ ഖു​ർ​ആ​ൻ ക്ലാ​സ്, ദ​അ​വ വി​ങ്, നി​ച് ഓ​ഫ് ട്രൂ​ത്ത്, പു​ണ്യം കാ​രു​ണ്യ പ​ദ്ധ​തി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ ശി​ഫ ഏ​രി​യ കോ​ഓ​ഡി​നേ​ഷ​ൻ നി​ർ​വ​ഹി​ച്ച് വ​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ത്ഹ ഇ​സ്‌​ലാ​ഹി സെൻറ​ർ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗം അ​ഷ്‌​റ​ഫ് രാ​മ​നാ​ട്ടു​ക​ര, എ​ൻ​ജി. അ​ബ്​​ദു​റ​ഹീം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ വ​യ​നാ​ട്, അ​ബ്‌​ദു​ൽ മ​ജീ​ദ് തി​രു​വ​ന​ന്ത​പു​രം, ഷ​നോ​ജ് അ​രീ​ക്കോ​ട്, ബ​ഷീ​ർ കു​പ്പോ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ർ.​ഐ.​സി.​സി ക​ൺ​വീ​ന​ർ ഉ​മ​ർ ശ​രീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammed AlifarewellIslahi Center President
News Summary - Islahi Center President Muhammed Ali bids farewell
Next Story