യാംബു റോയൽ കമീഷനിൽ ഇസ്ലാഹി സെൻറർ പ്രഭാഷണം
text_fieldsയാംബു റോയൽ കമീഷൻ ആൻഡ് ടൗൺ ഇസ്ലാഹി സെൻററുകൾ സംയുക്തമായി സംഘടിപ്പിച്ച പൊതു പ്രഭാഷണ പരിപാടിയിൽ അബ്‌ദുൽ അസീസ് സുല്ലമി സംസാരിക്കുന്നു
യാംബു: 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' ശീർഷകത്തിൽ കോഴിക്കോട്ട് നടക്കുന്ന പത്താമത് മുജാഹിദ് സംസ്‌ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം യാംബു റോയൽ കമീഷൻ ആൻഡ് ടൗൺ ഇസ്ലാഹി സെൻററുകൾ സംയുക്തമായി പൊതു പ്രഭാഷണം സംഘടിപ്പിച്ചു. ഇസ്ലാഹി സെൻറർ നേതാക്കളായ അബ്‌ദുൽ അസീസ് സുല്ലമി, അബ്‌ദുൽ മജീദ് സുഹ്‌രി എന്നിവർ വിഷയാവതരണം നടത്തി.
അസ്വസ്ഥയുടെയും ആശങ്കയുടെയും സമകാലീന സാഹചര്യത്തിൽ സമാധാനവും നിർഭയത്വവും വിഭാവനം ചെയ്യുന്ന ഇസ്ലാമിന്റെ ഏകദൈവ വിശ്വാസമെന്ന ആശയം ലോകത്തുള്ള എല്ലാവരെയും ചേർത്തുപിടിക്കാൻ പര്യാപ്‌തമാണെന്നും സമൂഹം അതംഗീകരിച്ചുവരുന്നത് ഏറെ ശ്രദ്ധേയമാണെന്നും പരിപാടിയിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളിൽ വർഗീയതയുടെ സ്വാധീനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ മതേതരത്വം പ്രാണവായുപോലെ പ്രധാനമാണെന്നും അത് നിലനിർത്തേണ്ടതിന് എല്ലാവരുടെയും യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.
യാംബു റോയൽ കമീഷൻ ദഅവാ സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ യാംബു റോയൽ കമീഷൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മുഹമ്മദ് ഫായിസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിയാസുദ്ദീൻ കോട്ടപ്പറമ്പ സ്വാഗതവും യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ടൗൺ ദഅവാ കൺവീനർ നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

