വൻ ജനപങ്കാളിത്തവും വിജ്ഞാന സദസ്സുമായി ഇസ്ലാഹി സെൻറർ ഇഫ്താർ വിരുന്ന്
text_fieldsറിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സമൂഹ നോമ്പുതുറയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിജ്ഞാന സദസ്സ്
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅ്വ അവയർനസ് സൊസൈറ്റിയുടെ കീഴിൽ റമദാനിലെ 30 ദിവസവും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയിൽ വൻ ജനപങ്കാളിത്തം. ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വംശ-വർണ-ദേശ വ്യത്യാസമില്ലാതെ ദിനേന ഏറ്റവും സാധാരണക്കാരായ ആയിരത്തോളം ആളുകളാണ് നോമ്പ് തുറക്കാൻ എത്തുന്നത്. ആദ്യമെത്തുന്ന 250ഓളം ആളുകൾക്ക് ഓഡിറ്റോറിയത്തിലും ശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും ചിക്കൻ ബിരിയാണി, ചിക്കൻ മന്തിയടക്കമുള്ള നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു.
റമദാനിലെ എല്ലാ ദിനങ്ങളിലും വൈകീട്ട് നാലിന് ആരംഭിക്കുന്ന ഇഫ്താർ പ്രവർത്തനങ്ങൾക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ബത്ഹ യൂനിറ്റിലെ 30ഓളം പ്രവർത്തകർ നേതൃത്വം നൽകുന്നു. വ്യവസ്ഥാപിതമായ സംഘടനമികവോടെ തിരക്കുകൾ ക്രമീകരിച്ചുകൊണ്ട് നോമ്പ് തുറക്കാൻ എത്തുന്ന എല്ലാവർക്കും പൂർണ സജ്ജരായ പ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യവസാനം വരെ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും റമദാനിലെ എല്ലാ ദിവസവും ഇഫ്താർ ക്യാമ്പിൽ വൈജ്ഞാനിക ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുന്നു.
റമദാനിലെ മുഴുവൻ ദിനങ്ങളിലും ഇഫ്താറിന് എത്തുന്ന എല്ലാവർക്കും പൂർണ സൗകര്യങ്ങൾ ഒരുക്കാൻ സെൻറർ സജ്ജമാണെന്നും എല്ലാ മലയാളികളെയും ഇഫ്താറിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകസമിതി ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ബത്ഹ ദഅവ ആൻഡ് അവയർനസ് സൊസൈറ്റി മലയാളം പ്രബോധന വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ, വളൻറിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര, ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

