Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്‌​ലാ​മി​ക...

ഇ​സ്‌​ലാ​മി​ക ത​നി​മ​യു​ടെ പു​നഃ​സ്ഥാ​പ​ന​മാ​ണ് ഇ​സ്‌​ലാ​ഹ് -സു​ലൈ​മാ​ൻ മ​ദ​നി

text_fields
bookmark_border
islahi
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ഇ​സ്‌​ലാ​മി​ക ത​നി​മ​യു​ടെ പു​നഃ​സ്ഥാ​പ​ന​മാ​ണ് ഇ​സ്‌​ലാ​ഹ് എ​ന്ന്​ ജി.​സി.​സി ഇ​സ്​​ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​​ന്റെ ഭ​യ​ത്തേ​യും പ്ര​തീ​ക്ഷ​യേ​യും ചൂ​ഷ​ണം ചെ​യ്താ​ണ് അ​ന്ധവി​ശ്വാ​സ വി​പ​ണി വ്യ​വ​സാ​യ​മാ​യി ത​ഴ​ച്ചു വ​ള​രു​ന്ന​ത്. മ​ത പ്ര​മാ​ണ​ങ്ങ​ളെ അ​ന്യൂ​ന​മാ​യി അ​നു​ധാ​വ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ ഏ​തൊ​രു വ്യ​ക്തി​ക്കും നി​ർ​ഭ​യ​ത്വം ല​ഭി​ക്കു​ന്നു എ​ന്നും അ​ത്ത​രം സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ചെ​ടു​ക്ക​ലാ​ണ് ഇ​സ്​​ലാ​ഹ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി കെ.​എ​ൻ.​എം മ​ർ​ക​സ്സു​ദ്ദ​അ​വ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ഉ​മ​ർ സു​ല്ല​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ‘ആ​ധു​നി​ക കാ​ല​ത്തെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ഖ്ബാ​ൽ സു​ല്ല​മി പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ, സി​റാ​ജ് ത​യ്യി​ൽ, അ​ബ്​​ദു​ൽ വ​ഹാ​ബ്, അ​ബ്​​ദു​ൽ സ​ത്താ​ർ, അ​ൻ​ഷാ​ദ് മാ​സ്​​റ്റ​ർ, അ​ൻ​സാ​രി, ന​സ്റു​ല്ല അ​ബ്​​ദു​ൽ ക​രീം, പി.​കെ. ജ​മാ​ൽ, പി.​എ​ച്ച്. സ​മീ​ർ, അ​യ്യൂ​ബ് ചി​റ​മ്മ​ൽ, മു​ജീ​ബ് കു​ഴി​പ്പു​റം തു​ട​ങ്ങി​ വി​വി​ധ ഇ​സ്‌​ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. വ​ഹീ​ദു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​റ​ഷീ​ദ് കൈ​പാ​ക്ക​ൽ സ്വാ​ഗ​ത​വും ഉ​ബൈ​ദ് ക​ക്കോ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahiGCC Islahi Coordination Committee
News Summary - Islah is the Restoration of Islamic Self-Sulaiman Mada Ni
Next Story