ദുബൈ എക്സ്പോയിലും ഐ.എസ്.എൽ ആരവം
text_fieldsദുബൈ: ഇന്ത്യൻ സൂപ്പർ ലീഗ് കലാശപ്പോരിന്‍റെ ആവേശം ഏറ്റെടുത്ത് ദുബൈ എക്സ്പോ. ഞായറാഴ്ച രാത്രി നടന്ന കലാശപ്പോരിന്‍റെ സ്ക്രീനിങ് കാണാൻ എക്സ്പോയിലെത്തിയത് ആയിരങ്ങൾ. ഇവരിൽ ഭൂരിപക്ഷവും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായിരുന്നു.
68ാം മിനിറ്റിൽ കെ.പി. രാഹുലിന്‍റെ ബൂട്ടിൽ നിന്ന് ആദ്യ ഗോൾ പിറന്നപ്പോൾ എക്സപോയിലെ 'ബ്ലാസ്റ്റേഴ്സ് ഗാലറി' ഇരമ്പിയാർത്തു. അവസാന മിനിറ്റുകളിൽ ഹൈദരാബാദ് സമനില നേടിയതോടെ മഞ്ഞപ്പട ഫാൻസ് നിരാശയിലാണ്ടു.
എങ്കിലും പ്രതീക്ഷയോടെ, ചങ്കിടിപ്പോടെ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും കണ്ടിരുന്നവർക്ക് വീണ്ടും നിരാശ സമ്മാനിച്ചായിരുന്നു കപ്പ് ഹൈദരാബാദ് കൊണ്ടുപോയത്. മൂന്നാം ഫൈനലിലും ബ്ലാസ്റ്റേഴ്സിന് പിഴച്ചെങ്കിലും ഫൈനൽ വരെയെത്തിയതിൽ ആശ്വസിച്ചാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് മറ്റൊരു സീസണും അവസാനിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

