ഇശൽ കലാവേദി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ ഇശൽ കലാവേദി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നിന്ന്
ജിദ്ദ: ഇശൽ കലാവേദി ജിദ്ദയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്തിൽ നടന്ന സംഗമം ചെയർമാൻ ശിഹാബ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ഗായകൻ ഷെഫ് ഷാൻ മുഖ്യാതിഥിയായിരുന്നു. അബ്ദുല്ല മുക്കണ്ണി, സലാഹു സിദ്ധാല്, ഹസ്സൻ യമഹ, അലി, മുഹ്സിൻ, വനിത പ്രസിഡന്റ് ഹസീന അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലൂർ സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.
ജിദ്ദയിൽ അരങ്ങേറിയ ചായൽ ഒപ്പന മത്സരത്തിൽ പങ്കെടുത്ത കലാകാരികൾ, സിഫ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന ദിവസം മാർച്ച് പാസ്റ്റിൽ ഇശൽ കലാവേദിക്ക് വേണ്ടി പ്ലോട്ട് അണിയിച്ചൊരുക്കിയവർ, ജി.ജി.ഐ സൗദി ഇന്ത്യൻ ഫെസ്റ്റിവലിൽ കോൽക്കളിയും ഒപ്പനയും അവതരിപ്പിച്ച ഇശൽ കലാവേദി കലാകാരന്മാർ എന്നിവരെ ആദരിച്ചു.
മുഹമ്മദ് കുട്ടി അരിമ്പ്ര, സലാഹു വാളക്കുട, റാഫി എറണാകുളം, നസീർ പരിയാപുരം, മൻസൂർ നിലമ്പൂർ, ഹസീന അഷറഫ്, ബാപ്പുട്ടി, അഷ്റഫ് ചെറുകോട്, മുസ്തഫ കണ്ണമംഗലം, റഫീഖ് കാടേരി, സാബിറ റഫീഖ്, സബീന റാഫി, ലംന, ഫെമി ബാപ്പുട്ടി, അഫ്രാ സബീൻ റാഫി, ഷമീന എന്നിവർ ഗാനങ്ങൾ ആലപിച്ചു. നസീർ പരിയാപുരം നയിച്ച ഇശൽ കലാവേദിയുടെ മുട്ടിപ്പാട്ടും സംഗമത്തെ സംഗീത സാന്ദ്രമാക്കി.
എൻ. കംഫർട്ടിനുള്ള ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരും മുഖ്യാതിഥി ഷെഫ് ഷാനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലൂരും കൈമാറി. കലാകാരന്മാർക്കുള്ള ഉപഹാരങ്ങൾ സലാഹു സിന്താൽ, മുസ്തഫ കോഴിശ്ശേരി, സിദ്ദീഖ് ഒളവട്ടൂർ, ആലുങ്ങൽ ചെറിയ മുഹമ്മദ്, റഹ്മത്ത് മുഹമ്മത് ആലുങ്ങൽ, എം.കെ. റഫീഖ്, റഷീദ്, ഷംസു, ഷാഫി പവർ ഹൗസ്, സാഗർ, സാബിറ സാഗർ, ഷറീന റഷീദ് എന്നിവർ വിതരണം ചെയ്തു.
സലാഹു വാളക്കുട അവതാരകനായിരുന്നു. പരിപാടികൾക്ക് ഗഫൂർ കുന്നപ്പള്ളി, സാബിർ വളാഞ്ചേരി, ജാഫർ,ഗഫൂർ, ഇ. ഇസ്മാഈൽ, ഫായിസ ഗഫൂർ, സബീന ടീച്ചർ, സോഫിയ സലാഹു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

