ഇരുഹറം കാര്യാലയം റമദാൻ പ്രവർത്തനപദ്ധതി ആരംഭിച്ചു
text_fieldsഇരുഹറം കാര്യാലയം റമദാൻ പ്രവർത്തനപദ്ധതി പ്രഖ്യാപനം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിക്കുന്നു
മക്ക: മക്ക, മദീന ഹറം കാര്യാലയത്തിന് കീഴിൽ റമദാൻ പ്രവർത്തന പദ്ധതി ആരംഭിച്ചു.ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. റമദാനിന്റെ പുണ്യം ഊന്നിപ്പറയുക, ഇരുഹറമുകളുടെ പദവി ഉയർത്തിക്കാട്ടി പുണ്യഗേഹങ്ങളുടെ മഹത്വം തീർഥാടകരിലും സന്ദർശകരിലും വർധിപ്പിക്കുക, ഗുണനിലവാരത്തിലും പുതുമയിലും അധിഷ്ഠിതമായ സമ്പന്നമായ മതപരമായ അനുഭവം നൽകുക എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തവണത്തെ റമദാൻ പ്രവർത്തന പദ്ധതി.
അതിഥികളെ സേവിക്കുക, വിശിഷ്ടമായ അന്തരീക്ഷം പ്രദാനം ചെയ്തുകൊണ്ട് അവരുടെ ആരാധനാനുഭവം വർധിപ്പിക്കുക, ഇരുഹറമുകളുടെ സന്ദേശം ലോകത്തിന് കൈമാറുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.റമദാൻ പ്രവർത്തന പദ്ധതി 10 മേഖലകളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇരുഹറമുകളിലെത്തുന്ന സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും റമദാനിന്റെ പുണ്യങ്ങൾ പരമാവധി നേടിയെടുക്കാൻ തീർഥാടകർക്ക് ആവശ്യമായ വൈജ്ഞാനികവും ബൗദ്ധികവുമായി മാർഗനിർദേശങ്ങൾ നൽകുന്നതുമായ 120 ഓളം സംരംഭങ്ങളും പദ്ധതിയിലുണ്ട്.
ഇരുഹറമുകളുടെ വിശ്വാസപൈതൃകം ശക്തിപ്പെടുത്തുന്നതിലും അവയുടെ മിതമായ സന്ദേശം ലോകത്തിന് കൈമാറുന്നതിലും തീർഥാടകർക്കും സന്ദർശകർക്കും നൂതനവും സമ്പന്നവുമായ സേവനങ്ങൾ നൽകുന്നതിലും റമദാൻ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അൽസുദൈസ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

